എന്താണ് ക്യാൻസർ.. കോശങ്ങളുടെ അമിതവും നിയന്ത്രണതീതവുമായ വികടനത്തെയാണ് നമ്മൾ ക്യാൻസർ എന്ന് വിളിക്കുന്നത്.. എന്തൊക്കെയാണ് ക്യാൻസറിന് കാരണം ആകുന്നത്.. 90 മുതൽ 95 ശതമാനം വരെ ക്യാൻസറിനും കാരണം നമ്മുടെ ജനിതകത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്.. അഥവാ ജീൻ മ്യൂട്ടേഷൻസ് ആണ്.. ഈ ജീൻ മ്യൂട്ടേഷൻസിൽ അഞ്ച് ശതമാനം മാത്രമേ പാരമ്പര്യ കാൻസറിന് കാരണമാകുന്നുള്ളൂ.. ബാക്കി എല്ലാം ജീവിതശൈലികൾ കൊണ്ടും അന്തരീക്ഷ മലിനീകരണങ്ങൾ കൊണ്ടും ഉണ്ടാകുന്നതാണ്..
ഇതിൽ ഏറ്റവും വില്ലനായി നിൽക്കുന്നത് പുകവലിയുടെയും മദ്യപാനത്തിന്റെയും ഉപയോഗമാണ്.. അതുകൊണ്ടുതന്നെ ഏതൊരു മനുഷ്യനും ക്യാൻസർ ഉണ്ടാകുവാനുള്ള സാധ്യതകൾ ഇന്നത്തെ സാഹചര്യത്തിൽ വളരെയധികം കൂടുതലാണ്.. അതുകൊണ്ടുതന്നെ ക്യാൻസർ അതുപോലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്..
അത് തുടക്കത്തിൽ തന്നെ കണ്ടുപിടിക്കുന്നത് എങ്ങനെയാണ്.. അതിന്റെ ചികിത്സാരീതികൾ എന്തൊക്കെയാണ് എല്ലാവർക്കും എന്നെ മനസ്സിലാക്കേണ്ടത് എല്ലാവർക്കും വളരെ അത്യാവശ്യമായ കാര്യമാണ്.. ഞാനിന്ന് സ്ത്രീകളിൽ സർവ്വസാധാരണമായി കാണുന്ന ബ്രസ്റ്റ് ക്യാൻസറിനെ കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. സ്ത്രീകളിൽ കാണുന്ന മറ്റ് ക്യാൻസറുകൾ എന്ന് പറയുന്നത് ഗർഭാശയ കാൻസറുകൾ അതുപോലെ ഗർഭാശയളത്തിലെ ക്യാൻസർ.. അണ്ഡാശയ കാൻസർ.. വജൈനൽ ക്യാൻസർ.. വഴ് വൽ കാൻസർ എന്നിവയാണ്.. പക്ഷേ ഏറ്റവും കോമൺ ആയി എല്ലാ സ്ത്രീകളിലും കണ്ടുവരുന്നത് ബ്രസ്റ്റ് ക്യാൻസർ ആണ്..