കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ആയിട്ട് സോഷ്യൽ മീഡിയകളിൽ വളരെ വൈറലായ പ്രചരിപ്പിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ് ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത്.. അത് ഒരു ജ്യൂസിനെ കുറിച്ചുള്ള വീഡിയോ ആണ്.. അതായത് ജ്യൂസ് ആരാണ് കൊണ്ടുവന്നത് എന്നും.. ഏറ്റവും കൂടുതൽ ക്യാൻസർ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അതുപോലെ കിഡ്നി ഡാമേജ് ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ.. അതുപോലെ വിരുദ്ധ ആഹാരങ്ങളെ കുറിച്ച്.. ഒക്കെയുള്ള ഒരു വീഡിയോ ആയിരുന്നു അത്..
ആ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് ചില കാര്യങ്ങൾ ശരിയാണ് അതുപോലെ ചില കാര്യങ്ങൾ തെറ്റാണ്.. അപ്പോൾ ആ വീഡിയോയിൽ വന്നിരിക്കുന്ന കുറച്ച് ശാസ്ത്രീയമായ കാര്യങ്ങൾ മാത്രമാണ് ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്.. ആ ജ്യൂസിനെ കുറിച്ചുള്ള കുറച്ച് ശാസ്ത്രീയമായ കാര്യങ്ങളാണ് പറയുന്നത്.. അതിലുള്ള ശരിയായ വശങ്ങൾ ഏതൊക്കെ തെറ്റായ വശങ്ങൾ ഏതൊക്കെ.. ജ്യൂസ് എന്നത് പ്രധാനമായും ഇറ്റലിയിലാണ് ആദ്യമായി ഉണ്ടായത്.. പതിനാറാം നൂറ്റാണ്ടുകളിൽ നാരങ്ങാവെള്ളമാണ് ആദ്യം ഉണ്ടായത്..
അതുപോലെ വളരെ പണ്ട് മുതൽക്കേ തന്നെ രാജാക്കന്മാരുടെ കാലം മുതൽക്കേ തന്നെ പഴച്ചാർ രൂപത്തിൽ ജ്യൂസ് ഉണ്ടായിരുന്നു.. ഇപ്പോൾ ജ്യൂസുകൾ പലതരത്തിലും രൂപങ്ങളിലും ആണ് വരുന്നത്.. അപ്പോൾ ഇതിൽ എന്തൊക്കെയാണ് ശരിയായ ശാസ്ത്രീയത.. ശരിക്കും ജ്യൂസ് എന്ന് പറയുന്നത് ഒരു പ്രശ്നക്കാരൻ ആണോ.. സത്യം പറഞ്ഞാൽ അല്ല പക്ഷേ കാരണം ചില ശരീരങ്ങൾക്ക് ചില ജ്യൂസുകൾ പറ്റില്ല.. ഫ്രൂട്ട് ആയിട്ടാണ് കഴിക്കുന്നത് കൂടുതൽ നല്ലത് അതോ ജ്യൂസ് ആയിട്ടാണോ എന്നൊക്കെ ചോദിച്ചാൽ ഞാൻ പറയും 100% ഫ്രൂട്ട് ആയിട്ട് കഴിക്കുന്നതാണ് ഏറ്റവും നല്ലത്..