വയറ് സംബന്ധമായ ഒരുപാട് ബുദ്ധിമുട്ടുകൾ ആളുകൾ പറയാറുണ്ട് എങ്കിലും അതിൽ ഏറ്റവും കൂടുതൽ കേൾക്കാറുള്ള ഒരു പ്രശ്നം എന്ന് പറയുന്നത് ഗ്യാസ് പ്രോബ്ലംസ് ആണ്.. നമ്മുടെ സമൂഹത്തിൽ തന്നെ ഏകദേശം 20 മുതൽ 30 ശതമാനം ആൾക്കാരും ഈയൊരു പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ദീർഘമായി അല്ലെങ്കിൽ വർഷങ്ങളോളം അനുഭവിക്കുന്ന ആളുകളാണ്.. അതുകൂടാതെ ഇതിൻറെ പേരിൽ ഒരുപാട് തെറ്റിദ്ധാരണകൾ ധാരാളം ഉണ്ട്.. നമ്മുടെ വയറിൽ ഉണ്ടാകുന്ന ഏതുതരം പ്രയാസങ്ങളും അത് ഗ്യാസ് പ്രോബ്ലംസ് ആയി കണക്കാക്കുകയും വയറുമായി യാതൊരു ബന്ധവുമില്ലാത്ത പല രോഗങ്ങളും ഗ്യാസ് ആണ് എന്ന് തെറ്റിദ്ധരിച്ച് പലപല വലിയ ആപത്തുകളും വരുത്തിവെക്കാറുണ്ട്..
എന്നാൽ യഥാർത്ഥത്തിൽ ഗ്യാസ് ഉണ്ടാക്കുന്ന പ്രധാന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്.. ഏതെല്ലാം രോഗങ്ങളാണ് ഇതിനു പിന്നിലുള്ളത്.. എന്തെല്ലാം ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം.. അവസാനമായി ഇത്തരം പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.. എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം കഴിക്കാതിരിക്കാൻ എന്നതിനെ കുറിച്ചുള്ള ചെറിയ ഒരു ഇൻഫർമേഷൻ ആണ് ഇന്ന് പറയാൻ പോകുന്നത്.. ആദ്യം തന്നെ നമുക്ക് ഗ്യാസ് പ്രോബ്ലംസ് ഉണ്ടാക്കുന്ന പ്രധാന ബുദ്ധിമുട്ടുകളെക്കുറിച്ച് നമുക്ക് പരിശോധിക്കാം..
നാല് പ്രയാസങ്ങളാണ് യഥാർത്ഥത്തിൽ ഗ്യാസ് എന്നുപറയുന്നത്.. ഒന്നാമതായി വയറിൻറെ മുകൾഭാഗത്ത് ഉണ്ടാകുന്ന എരിച്ചിൽ.. രണ്ടാമതായി വയറിൻറെ മുകൾഭാഗത്ത് ഉണ്ടാകുന്ന വേദന.. മൂന്നാമത് വയർ വീർത്തുവരുന്ന ഒരു അവസ്ഥ.. വെള്ളം പോലും കുടിച്ചാൽ വയറു വീർത്തു വരുന്ന ഒരു അവസ്ഥ.. നാലാമതായി മുമ്പ് കഴിച്ചിരുന്ന ഭക്ഷണം പോലും ഇപ്പോൾ കഴിക്കാൻ പറ്റാത്ത അവസ്ഥ.. കുറച്ചു കഴിക്കുമ്പോൾ തന്നെ വയറു നിറയുകയും ഭക്ഷണം വേണ്ടാത്ത ഒരു അവസ്ഥ..