നമ്മൾ ഇന്ന് കൂടുതലായിട്ടും ഹോസ്പിറ്റൽ എടുത്ത് നോക്കുകയാണെങ്കിൽ അവിടെ ചികിത്സയ്ക്ക് വരുന്നത് കൂടുതലും സ്ത്രീകൾ ആയിരിക്കും.. ഏത് ഹോസ്പിറ്റലുകൾ എടുത്താലും അവരെ ആയിരിക്കും.. നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് സ്ത്രീകൾക്ക് മാത്രം ഇത്രയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന്.. പുരുഷന്മാർക്ക് സ്ത്രീകളെ അപേക്ഷിച്ച് എന്തുകൊണ്ട് കുറയുന്നു എന്ന്.. അപ്പോൾ ആ ഒരു രീതി വെച്ച് നോക്കുമ്പോൾ നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് അവരുടെ ഹോർമോണൽ ചേഞ്ച് ഒരുപാട് മാറ്റങ്ങൾ വരുന്നതുകൊണ്ടാണ്.. അപ്പോൾ പുരുഷൻമാരെ അവർക്ക് കുഴപ്പമില്ല എന്ന് പറഞ്ഞ് ഇരിക്കുന്നവർ അല്ല.. അവർക്ക് പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഒക്കെയുണ്ട് പക്ഷേ സാരമില്ല കുറച്ചുകൂടി പോകട്ടെ..
അല്ലെങ്കിലും ഹോസ്പിറ്റലിൽ പോയാൽ മറ്റുപല രോഗങ്ങളും ടെസ്റ്റുകൾ ചെയ്താൽ കണ്ടുപിടിച്ചാലോ എന്തൊക്കെ പറഞ്ഞ് പലരും അത് തള്ളിക്കളയാറുണ്ട്.. പക്ഷേ ശരിക്കും ഇതിന് പിന്നിലെ യഥാർത്ഥ കാര്യങ്ങൾ എന്താണ്..നമ്മൾ സ്ത്രീകളെ എടുത്തു നോക്കിയാൽ അവർ ചെറിയ ചെറിയ കാര്യങ്ങൾ പോലും എടുത്തു നോക്കും.. നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്ന കാര്യം എന്താണെന്ന് വെച്ചാൽ സ്ത്രീകളുടെ മനശാസ്ത്രം ആണ്.. അതായത് ഫീമെയിൽ സൈക്കോളജി.. എന്താണ് ഒരു സ്ത്രീ ചിന്തിക്കുന്നത്..
എങ്ങനെയാണ് അവരുടെ കാഴ്ചപ്പാടുകൾ.. എന്തുകൊണ്ടാണ് അവർ ചെറിയ ചെറിയ കാര്യങ്ങൾ പോലും ഇത്രയധികം ഫോക്കസ് ചെയ്യുന്നത്.. എന്തുകൊണ്ടാണ് പുരുഷന്മാർ അത്രയും അധികം ചിന്തിക്കാത്തത് എന്നുള്ള വിഷയങ്ങളാണ്.. ഇന്ന് പറയുന്നത് സ്ത്രീകളെക്കുറിച്ച് പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ചാണ്.. ഒരു സ്ത്രീയെ മനസ്സിലാക്കുന്നത് എങ്ങനെയാണ്.. എങ്ങനെയാണ് അവരെ കുറിച്ച് അറിയേണ്ടത്.. അവർ എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത്.. അവർക്ക് എന്തുകൊണ്ടാണ് ഇത്തരം കാഴ്ചപ്പാടുകൾ വരുന്നത്..