കഴിഞ്ഞ 50 വർഷം ആയി രോഗികൾക്ക് അവരുടെ രോഗത്തെക്കുറിച്ചുള്ള ആകാംക്ഷയും ടെൻഷനും ഒക്കെ വളരെ വ്യത്യസ്തമായി ആണ് കണ്ടുവരുന്നത്.. ആദ്യം കാലത്തെ രോഗികൾ അടുത്തേക്ക് ചികിത്സയ്ക്ക് വരുമ്പോൾ അവരോട് എന്താണ് ബുദ്ധിമുട്ട് എന്ന് ചോദിക്കുമ്പോൾ അവർ പറയാറുണ്ട് ഡോക്ടർ എനിക്ക് പ്രമേഹം ആണ്.. അപ്പോൾ പ്രമേഹത്തെക്കുറിച്ച് കൂടുതൽ അറിവാനും അതിന്റെ കോംപ്ലിക്കേഷൻ അറിയാനും ഒക്കെയാണ് അവർ വന്നിരുന്നത്.. എന്നാൽ ഇതൊരു 10 വർഷം കഴിഞ്ഞ് ആയപ്പോൾ ഡോക്ടർ എനിക്ക് പ്രഷർ ഉണ്ട് എന്ന് പറയാനും തുടങ്ങി.. അത് എപ്പോ തുടങ്ങിയതാണ് എന്ന് ചോദിക്കുമ്പോൾ മൂന്നാലു വർഷമായി എന്നു പറയും അപ്പോൾ മറ്റു പല അസ്വസ്ഥതകളും ഉണ്ടോ ഇല്ല പറയും.. മറ്റ് പല മരുന്നുകളും കഴിക്കുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ പ്രമേഹത്തിന് കഴിക്കുന്നുണ്ട് എന്ന് പറയും..
ഇതുപോലെ തന്നെ കുറെ വർഷ കഴിഞ്ഞപ്പോൾ പറഞ്ഞത് കൊളസ്ട്രോൾ ഉണ്ട് എന്നാണ്.. കുറച്ചുകാലമായി പ്രമേഹവും പ്രഷറും തുടങ്ങിയിട്ട്.. അതിനുശേഷം ആണ് കൊളസ്ട്രോൾ വന്നത്.. പിന്നീട് രോഗികൾ വരാൻ തുടങ്ങിയപ്പോൾ എന്താണ് പ്രശ്നം എന്ന് ചോദിച്ചപ്പോൾ ഈ അടുത്തിടെ മൂത്രം പരിശോധിച്ചപ്പോൾ അതിൽ മൈക്രോ ആൽബമിൻ കണ്ടു.. അതുകൊണ്ട് അത് അന്വേഷിക്കാൻ വന്നതാണ് എന്ന് പറയാം.. മറ്റു കാര്യമായി ഒരു അസുഖവുമില്ല.. മരുന്നുകൾ വല്ലതും കഴിക്കുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ പ്രമേഹത്തിനും കഴിക്കുന്നുണ്ട് എന്ന് പറയുന്നു..
എത്ര വർഷമായി ചോദിച്ചപ്പോൾ 10 വർഷം ആയി.. പിന്നീട് 2005 നു രോഗികൾ വരുമ്പോൾ പ്രധാന പ്രശ്നം ക്രിയാറ്റിൻ ലെവൽ കൂടുതലാണ് എന്നതാണ്.. ക്രിയാറ്റിക് അസ്വസ്ഥതകളാണ്.. നമ്മൾ കഴിഞ്ഞ 20 വർഷങ്ങളായി നോക്കി കഴിഞ്ഞാൽ രോഗികളുടെ അസുഖങ്ങൾ വ്യത്യാസമായി വരുന്നു.. പക്ഷേ ഇതെല്ലാം ഒരു രോഗത്തിൻറെ ലക്ഷണങ്ങൾ എന്ന് അറിയാതെ പോകുന്നു.. എന്തുകൊണ്ടാണ് ക്രിയാറ്റിൻ ഇത്രമാത്രം ഭയപ്പെടുത്തുന്നത്.. ക്രിയാറ്റിൻ പറയുന്നത് നമ്മുടെ ശരീരത്തിലെ പേശികൾ അതായത് മസിൽസ് വർക്ക് ചെയ്യുമ്പോൾ നിരന്തരമായി രക്തത്തിൽ ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്..