മിക്ക ആളുകൾക്കും ഉള്ള ഒരു പ്രധാന പ്രശ്നങ്ങളും പരാതിയുമാണ് വെയിൽ അടിക്കുന്ന ഭാഗത്ത് കറുത്ത നിറം ഉണ്ടാകുന്നു എന്നുള്ളത്.. ഈ പ്രശ്നം ഉള്ള ആളുകളുടെ കൈ നോക്കിയാൽ മനസ്സിലാവും കൈമുട്ടിനു മുകളിൽ ഷർട്ട് അല്ലെങ്കിൽ ചുരിദാർ ഒക്കെ വരുന്ന ഭാഗം വരെ ഒരു കളറും അതിൽ താഴെ മറ്റൊരു കളറും ആകുന്നു.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് ഈ പ്രശ്നം എങ്ങനെ വളരെ എളുപ്പത്തിൽ നമുക്ക് പരിഹരിക്കാൻ കഴിയും എന്നതിനെക്കുറിച്ചാണ്. ഇന്ന് ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്ക് പരിഹരിക്കാൻ സഹായിക്കുന്ന രണ്ടു മാർഗ്ഗങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്.. ഇതിൽ നിങ്ങൾക്ക് ഏറ്റവും എളുപ്പം തോന്നുന്ന ഒരു മാർഗ്ഗം നിങ്ങൾക്ക് തിരഞ്ഞെടുത്തു ഉപയോഗിക്കാം..
അപ്പോൾ പിന്നെ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്.. ഇതിനാവശ്യമായ ചേരുവകൾ എന്തൊക്കെയാണ് വേണ്ടത് എന്ന്.. ഇതെങ്ങനെ തയ്യാറാക്കി ഉപയോഗിക്കാം എന്നും നമുക്ക് നോക്കാം.. അപ്പോൾ നമുക്ക് ആദ്യത്തെ റെമഡി പരിചയപ്പെടാം.. ഈ റെമഡി ഉപയോഗിക്കുന്നതിന് മൂന്ന് സ്റ്റെപ്പുകളാണ് ഉള്ളത്.. ആദ്യം നമ്മൾ ചെയ്യേണ്ടത് നമ്മുടെ കൈകൾ വൃത്തിയായി ക്ലീൻ ചെയ്യുക എന്നതാണ്.. അതിനായി ആദ്യം നമ്മുടെ കൈകൾ ഇളം ചൂടുവെള്ളത്തിൽ കഴുകുക.. അതിനുശേഷം നമുക്ക് വേണ്ടത് ശുദ്ധമായ പാൽ അല്ലെങ്കിൽ റോസ് വാട്ടർ വേണം..
പാല് നല്ലൊരു സ്കിൻ വൈറ്റിനർ ആണ്.. പാലിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ്.. വൈറ്റമിൻസ് അതുപോലെ മിനറൽസ് ഇവയൊക്കെ നമ്മുടെ ശരീരത്ത് ഉണ്ടാകുന്ന കറുപ്പ് നിറങ്ങൾ റിമൂവ് ചെയ്യുന്നതിന് അതുപോലെ കൈകൾക്ക് നല്ല നിറം ലഭിക്കുന്നതിനും സഹായിക്കും.. അടുത്ത സ്റ്റെപ്പ് ചെയ്യാൻ നമുക്ക് ആവശ്യമായ വേണ്ടത് രണ്ട് ടീസ്പൂൺ പഞ്ചസാരയാണ്.. അതുപോലെ നാരങ്ങയും കൂടി ആവശ്യമാണ്.. അതുപോലെ ഒലിവ് ഓയിൽ കൂടി വേണം. ഒലിവ് ഓയിൽ നിങ്ങളുടെ കയ്യിലില്ലെങ്കിൽ നിങ്ങൾക്ക് അതിനുപകരം വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്..