സാധാരണ മലബന്ധം എന്ന അസുഖത്തെക്കുറിച്ച് ധാരാളം വീഡിയോസ് കേൾക്കാറുണ്ട്.. അതുപോലെ ഹെൽത്ത് ടിപ്സുകൾ.. ആരോഗ്യമാസികകൾ ഇങ്ങനെ മലബന്ധമായി ബന്ധപ്പെട്ട പലതരം അവെയർനസ് ടിപ്സുകൾ വീഡിയോകൾ എന്നിവ കേൾക്കാറുണ്ട്.. പക്ഷേ ഇന്ന് പറയാൻ പോകുന്നത് അതിനെക്കുറിച്ച് വിശദീകരിച്ചാണ്.. അതായത് എന്താണ് മലബന്ധം എന്നതിനെ കുറിച്ചാണ്.. പക്ഷേ മലബന്ധം എന്നു പറയുന്നത് നമ്മുടെ മലബന്ധം ആയിട്ട് മാത്രം ഒതുങ്ങുകയല്ല അതിന് എന്തൊക്കെ കാരണങ്ങൾ ആയിരിക്കും.. അതിലുപരി എന്താണെന്ന് വെച്ചാൽ നമ്മുടെ മലം എന്നുവച്ചാൽ എന്താണ്.. അത് ഏതൊക്കെ രീതികളിൽ ആണ് ഉള്ളത്.. ഏതൊക്കെ കളറുകളിലാണ്.. കാരണം മലബന്ധം എന്നു പറയുന്നത് സാധാരണ രോഗികൾ വന്നാൽ പറയാറുണ്ട് എനിക്ക് മലബന്ധം ആണ്.. ഒന്ന് രണ്ട് ദിവസമായിട്ട് പോകുന്നില്ല എന്നൊക്കെ പറയാറുണ്ട്..
എനിക്ക് ഇടക്കിടയ്ക്ക് അങ്ങനെയൊക്കെ വരാറുണ്ട് എന്നുള്ളതും പറയാറുണ്ട്.. അതുപോലെ മലം കൂടുതൽ മുറുകുന്നു.. അതുപോലെ പുറത്തേക്ക് വരുവാൻ കൂടുതൽ സ്ട്രെയിൻ ചെയ്യേണ്ടിവരുന്നു അതുപോലെ ടോയ്‌ലറ്റിൽ ഇരിക്കുന്ന സമയത്ത് പ്രഷർ കൊടുക്കേണ്ടി വരുന്നു.. ഇനി അഥവാ പോയിക്കഴിഞ്ഞാലും ഒട്ടും പോയിട്ടില്ല എന്നുള്ള ഒരു ഫീൽ അതായത് എനിക്ക് ഒന്നുകൂടി പോകണം എന്നുള്ള ഒരു ഫീൽ വരുന്നു.. അവിടെ പോയി ഇരിക്കുമ്പോൾ അത് വരുന്നില്ല എന്നുള്ളതൊക്കെയാണ് വളരെ കോമൺ ആയിട്ട് മരുന്ന് കംപ്ലൈന്റ്റുകൾ..
പക്ഷേ ഇതൊക്കെ പറഞ്ഞാൽ ഇത് മലബന്ധമാണ് എന്ന് പറയാൻ കഴിയില്ല.. പക്ഷേ മലബന്ധം എന്നു പറയുന്നത് നമുക്ക് മൂന്നു ദിവസത്തിലധികം മലം പാസാകാതെ ഇരുന്നാൽ ആ പ്രശ്നം ഒരു മൂന്നുമാസത്തേക്ക് തുടർച്ചയായി ഉണ്ടെങ്കിൽ അങ്ങനെ ഉണ്ടാകുമ്പോഴാണ് അതിനെ മലബന്ധം എന്ന് പറയുന്നത്.. അല്ലാതെ രാവിലെ വൈകിട്ടും എന്നും ടോയ്ലറ്റിൽ പോകുന്ന ആൾ രാവിലെ മാത്രമേ പോയുള്ളൂ വൈകിട്ട് പോയില്ല എന്നു പറയുന്നത് മലബന്ധം അല്ല..
ഒരു ദിവസം പോയില്ല എന്ന് പറയുന്നതും മലബന്ധം ആവില്ല.. അതുകൊണ്ട് നമ്മൾ ഇത്തരം കാര്യങ്ങളാണ് ആദ്യം തിരിച്ചറിയേണ്ടത്.. ഇനി മലബന്ധം എന്നു പറഞ്ഞാൽ നമ്മളിൽ എത്രപേർ മോഷൻ പോകുമ്പോൾ ശ്രദ്ധിക്കുന്നുണ്ട് എന്നുള്ളതിനെ കുറിച്ച് എനിക്കറിയില്ല.. പക്ഷേ നമ്മൾ എന്നും നോക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ കഴിക്കുന്ന ഭക്ഷണം പ്രോപ്പറായി ദഹിക്കുന്നുണ്ടോ അല്ലെങ്കിൽ അതിൽ എന്തെങ്കിലും ബുദ്ധിമുട്ടോ മറ്റ് പ്രയാസങ്ങളും തോന്നുന്നുണ്ടോ എന്നുള്ളതാണ്..