ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ അവതരിപ്പിക്കുവാൻ അല്ലെങ്കിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്ന വിഷയം എന്ന് പറയുന്നത് വളരെ കോമൺ ആയി ഇന്ന് പല ആളുകൾക്കും ഉള്ള ഒരു പ്രശ്നവും അതുപോലെ തന്നെ ഇതുമായി ക്ലിനിക്കിലേക്ക് വരുന്ന വരുന്ന ഒരുപാട് ആളുകൾക്ക് കാണുന്ന ഒരു പ്രശ്നവും ആണ്.. പക്ഷേ ഇതിൻറെ ഒരു പ്രധാന കാര്യം എന്താണെന്ന് വെച്ചാൽ പലരും ഇത് ഒരു രോഗമാണ് എന്ന് ആരും തിരിച്ചറിയുന്നില്ല.. ഡോക്ടർമാർ ആയിട്ട് തന്നെ ഇത്തരം പ്രശ്നമുണ്ടോ എന്ന് എടുത്ത് പലപ്പോഴും ചോദിക്കുമ്പോഴാണ് അവർ തുറന്നു പറയുന്നത്.. ഇത്തരം ഒരു പ്രശ്നം കൂടുതലും ഉണ്ടാവുന്നത് നമ്മുടെ കഴുത്തിന് ചുറ്റും ആയിരിക്കും അല്ലെങ്കിൽ നമ്മുടെ കക്ഷത്തിലും ഉണ്ടാവും..
ഇത്തരം സ്കിന്നുകൾക്ക് ഒരു പ്രത്യേക രീതിയുണ്ടാവും ആ കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ തൊട്ടുനോക്കുമ്പോൾ ഒരു വൽവെറ്റിൽ തൊടുന്നത് പോലെ തോന്നും.. ഇതിൻറെ മെഡിക്കൽ ടെർമിനോളജി അല്ലെങ്കിൽ ഇതിൻറെ മെഡിക്കൽ പേര് എന്ന് പറയുന്നത് അക്കാന്തോസിസ് എന്നാണ്.. ഇന്ന് ആളുകൾക്ക് പലർക്കും ഇത് ഉണ്ടെന്ന് അറിയാമെങ്കിലും ആരും ഇതൊരു വലിയ പ്രശ്നമായും എടുക്കുകയോ കാണുകയോ ചെയ്യുന്നില്ല..
കാരണം മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ചർമ്മത്തിൽ വരുന്ന ഒരു വ്യത്യാസം അത്ര മാത്രമേ അവർ അതിന് കാണുന്നുള്ളൂ.. അവർ അങ്ങനെ പറഞ്ഞ് അതിന് തള്ളിക്കളയുന്നു പക്ഷേ പലപ്പോഴും ഇത് മറ്റു പല രോഗങ്ങളുടെ സൂചനകൾ ആയിരിക്കാം.. മറ്റു രോഗങ്ങളുടെ ലക്ഷണമായിട്ട് ഇത്തരം വ്യത്യാസങ്ങൾ ചർമ്മത്തിൽ വരാം.. അപ്പോൾ അത് എന്തൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം.. ഇത് ഏറ്റവും കൂടുതൽ കണ്ടുവരുന്നത് അമിതമായ വണ്ണമുള്ള ആളുകളിലാണ്.. അമിതമായി വണ്ണം ഉണ്ടാകുമ്പോൾ പലപല രോഗങ്ങളും വരാൻ സാധ്യതയുണ്ട്..