രാവിലെ എണീക്കുമ്പോൾ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങളും അതുപോലെ തന്നെ രാവിലെ ചെയ്യാൻ പാടില്ലാത്ത പ്രധാന കാര്യങ്ങളും.. എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ആരോഗ്യമുള്ള ഒരു ശരീരം.. അതുപോലെ ആരോഗ്യമുള്ള ഒരു മനസ്സ് നമുക്ക് ലഭിക്കാൻ ആയിട്ട് നമ്മൾ ഒരു ദിവസം എങ്ങനെ ഇരിക്കണം എന്നതിനെക്കുറിച്ചാണ്.. ഇത് ഒരു റൂൾസ് ആൻഡ് റെഗുലേഷൻ ഒന്നുമല്ല എന്നാലും ഇത് നിങ്ങൾ ജീവിതത്തിൽ ഒരു തവണയെങ്കിലും ട്രൈ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നല്ല മാറ്റം തന്നെ ലഭിക്കുന്നതായിരിക്കും.. അപ്പോൾ എല്ലാവർക്കും അറിയാം പല ആളുകളുടെയും ഭൂരിഭാഗം പ്രശ്നങ്ങളിലും വരുന്നത് എന്ന് പറയുന്നത് രാവിലെ എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട് ആണ്.. എഴുന്നേറ്റ് കഴിഞ്ഞാൽ സമയം കുറച്ചുകൂടെ നീണ്ടു പോകട്ടെ.. അല്ലെങ്കിൽ കുറച്ചുകൂടി കഴിഞ്ഞ് എഴുന്നേൽക്കാം എന്നുള്ള രീതിയിൽ ഒക്കെ വരും.. എന്നാൽ മറ്റു ചിലർ അലാറം ഒക്കെ വെച്ചിട്ട് അത് അടിച്ചാലും എണീക്കാതെ ഓഫാക്കി വീണ്ടും കിടന്നുറങ്ങും..

അപ്പോൾ ഇങ്ങനെയൊക്കെ ചെയ്തിട്ട് എന്തായാലും എണീക്കാം എന്ന് കരുതി എണീക്കുമ്പോൾ എന്തായിരിക്കും കാല് തറയിൽ കുത്തുമ്പോഴേക്കും കാലിന് നല്ല വേദന.. തരിപ്പ് എന്നിവ അനുഭവപ്പെടും.. കുറച്ചുനേരം ഒന്ന് നടക്കുമ്പോൾ ആയിരിക്കും പിന്നീട് അത് ശരിയായി വരുന്നത്.. അതുവരെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല.. സാധാരണ രീതിയിൽ പറഞ്ഞാൽ ഒരു സ്റ്റാർട്ടിങ് ട്രബിൾ.. അപ്പോൾ ഈ രാവിലെ എഴുന്നേൽക്കുക എന്ന് പറയുന്നത് പലർക്കും വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്..

എണീറ്റ് കഴിഞ്ഞാലും ഒരു അരമണിക്കൂർ ഒക്കെ വീണ്ടും കിടന്നു മറിഞ്ഞു നടന്നു മെഴഞ്ഞും ഒക്കെയാണ് പല കാര്യങ്ങളും ചെയ്യുന്നത്.. ഇത് ഒന്ന് കുറെ നേരം കഴിയുമ്പോഴാണ് പഴയത് പോലെ ഒക്കെ ആവുന്നത്.. എന്നാൽ ചിലരൊക്കെ വളരെ നേരത്തെ തന്നെ എണീക്കുന്ന ആളുകളാണ്.. എന്നാൽ മറ്റുചിലർ 10 മണി ആയാലും കിടന്നുറങ്ങുന്ന ആളുകളുണ്ട്.. നിങ്ങൾ ആദ്യം ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത് ആദ്യം ഒരു ഫിക്സഡ് ടൈം വയ്ക്കുക എന്നതാണ്.. പക്ഷേ ഇത് വച്ചാലും തെറ്റിക്കുന്ന ഒരു ദിവസമുണ്ട് അതാണ് ഞായറാഴ്ച.. എല്ലാദിവസവും ആറുമണിക്ക് എഴുന്നേൽക്കുന്ന ആളുകൾ ആണെങ്കിൽ ഞായറാഴ്ച വരുമ്പോൾ അത് സമയം മാറും ചിലപ്പോൾ പത്തുമണിവരെ ആവും..

അങ്ങനെ സംഭവിക്കുമ്പോൾ നമ്മുടെ ശരീരത്തിന് അറിയില്ല ഇത് അവധി ദിവസമാണ് എന്ന്.. ഇതൊന്നും ശരീരത്തിന് അറിയുന്നില്ല അപ്പോൾ ശരീരം എന്ത് വിചാരിക്കും എന്തുകൊണ്ടാണ് ഇവർ ഇത്രയും സമയം കിടന്നുറങ്ങുന്നത് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ.. അപ്പോൾ ഇത്തരം ഒരു അവസ്ഥ ഉണ്ടാകാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്.. നമ്മുടെ ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒരു കാര്യം എന്നു പറയുന്നത് എല്ലാ ദിവസവും ഒരു ഫിക്സഡ് ടൈമിൽ ഉണരുക എന്നതാണ്..

Leave a Reply

Your email address will not be published. Required fields are marked *