മലബന്ധം അതുപോലെ ശോധന കുറവ്.. വയറിൽ നിന്ന് പോകാനുള്ള പ്രയാസങ്ങൾ.. ഇത്തരം പ്രശ്നങ്ങൾ കാരണം ഇന്ന് ഒരുപാട് ആളുകൾ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്.. പലപ്പോഴും ഹോസ്റ്റലിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇത്തരം പ്രയാസങ്ങൾ പറയുന്നത് കേട്ടിട്ടുണ്ട്.. ഇന്നത്തെ വലിയൊരു ഡ്യൂട്ടി കഴിഞ്ഞു എന്നുള്ളത്.. ജോലിക്ക് പോകുന്നതിനു മുമ്പ് അവനെ അലട്ടിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് ഇത്.. പണ്ടൊന്നും ഇതിനെക്കുറിച്ച് അത്ര വലിയ കാര്യമാക്കിയില്ല.. പക്ഷേ ഇന്ന് അത്തരം കാര്യങ്ങൾ വളരെ വിഷമത്തോടുകൂടിയാണ് പറയുന്നത്..
കാരണം രോഗികളുമായിട്ട് കൂടുതൽ ഇടപഴകുമ്പോൾ ഈ വിഷയത്തിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ ആണ് മനസ്സിലായത് ഒരുപാട് ആളുകൾ ഇത്തരം പ്രയാസങ്ങൾ കാരണം വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്ന്.. അതുകൊണ്ട് അത്രമാളുകൾക്ക് വേണ്ടി ഇത്തരം പ്രശ്നങ്ങൾ ജീവിതത്തിൽ ഒരിക്കലും വരാതിരിക്കുവാൻ വേണ്ടി നമ്മുടെ ജീവിതശൈലി മാറ്റിക്കൊണ്ട് ഭക്ഷണത്തിൽ കൂടുതൽ ശ്രദ്ധിച്ചുകൊണ്ട്.. മരുന്നുകൾ ഒന്നും കഴിക്കാതെ നല്ല സുഖ ശോധന ലഭിക്കുവാൻ വേണ്ടി സഹായിക്കുന്ന കുറച്ചു ടിപ്സുകൾ പറഞ്ഞുതരാനാണ് ഇന്ന് വന്നിരിക്കുന്നത്.. മലബന്ധം എന്നു പറയുന്നത് ഒരു ദിവസമെങ്കിലും കൃത്യമായി ശോധന ലഭിക്കാതിരിക്കുക..
നമുക്ക് എപ്പോഴെങ്കിലും ഒന്ന് രണ്ട് ദിവസം അങ്ങനെ ആവാതിരുന്നാൽ പേടിക്കേണ്ട ആവശ്യമില്ല.. പക്ഷേ സ്ഥിരമായി മലം പോകാതെ വയറിന് അസ്വസ്ഥതകളും വേദനകളും ഉണ്ടെങ്കിൽ.. അടിവയറിൽ വേദന ഉണ്ടാകുക അതുപോലെ ഉറക്കം ലഭിക്കാതിരിക്കുക.. ദേഷ്യം വരിക.. അടിഭാഗത്ത് സാധനം നിൽക്കുന്നുണ്ട് പക്ഷേ പുറത്തു പോകുന്നില്ല അതുപോലെ നല്ലപോലെ ഗ്യാസ് പോകുക.. കീഴ്വായു പോകുന്നുണ്ട് അതുപോലെ വയർ നല്ലപോലെ വീർത്തു നിൽക്കുന്നുണ്ട്.. വയറിന് ഒരു സുഖക്കുറവ് ശരീരത്തിന്റെ പ്രവർത്തനങ്ങൾ ഒന്നും ശരിയാകുന്നില്ല..
ദിവസവും മലം ശരിയായി പോകുന്നില്ല.. അതുപോലെ മലം പോകുമ്പോൾ കടുത്ത വേദന.. ഇത്തരം പ്രശ്നങ്ങളെയാണ് മലബന്ധം എന്നു പറയുന്നത്.. അപ്പോൾ ഇതിൻറെ ഏറ്റവും പ്രധാന കാരണമായി പറയുന്നത് നമ്മുടെ ജീവിതശൈലി തന്നെയാണ്.. നമ്മുടെ ജീവിതശൈലിയിൽ വ്യായാമം ഇല്ലാതെ.. ഉറക്കമില്ലാതെ.. നേരത്തെ എണീക്കാതെ അതുപോലെ വെള്ളം കുടിക്കാതെ.. ഹോട്ടലുകളിൽ നിന്നെല്ലാം അമിതമായി ഭക്ഷണങ്ങൾ കഴിച്ച് വയറുകൾ കേടു വരുത്തിയത് കൊണ്ടാണ് പ്രധാനമായും ഇതു വരുന്നത്..