ഇന്ന് പ്രമേഹ രോഗികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഗോതമ്പാണ്.. യഥാർത്ഥത്തിൽ ഗോതമ്പിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്.. ഗോതമ്പ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമോ.. വിശദമായി അറിയുക..

ഗോതമ്പ് എന്ന് പറയുന്നത് നമ്മൾ എല്ലാവരും ഉപയോഗിക്കുന്ന ഒരു പ്രധാന ധാന്യമാണ്.. പക്ഷേ ഗോതമ്പ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ നമ്മൾ പ്രത്യേകമായി ശ്രദ്ധിക്കണം.. അതുമാത്രമല്ല ഗോതമ്പ് ചില ആളുകൾക്ക് കഴിച്ചാൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.. അപ്പോൾ ആർക്കൊക്കെയാണ് ഇത് കഴിക്കാൻ പാടില്ലാത്തത്.. തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്.. നമുക്ക് എല്ലാവർക്കും അറിയാം ലോകമെമ്പാടും ഉപയോഗിക്കുന്ന ധാന്യങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് ഗോതമ്പ് ആണ്.. നമ്മുടെ കേരളത്തിൽ മലയാളികൾ കൂടുതലും സാധാരണയായി അരിയാണ് ഉപയോഗിക്കുന്നത്.. അരിയും അതുപോലെ അരി കൊണ്ടുള്ള മറ്റ് പ്രോഡക്ടുകളും..

അതുപോലെതന്നെ ഗോതമ്പും നമ്മൾ പലരും ഉപയോഗിക്കുന്നുണ്ട് പ്രത്യേകിച്ചും പ്രമേഹ രോഗികൾ അവരുടെ വൈകീട്ട് ഉള്ള ആഹാരം മിക്കവാറും ഗോതമ്പ് ഉപയോഗിച്ചുകൊണ്ടുള്ളതാണ്.. ഗോതമ്പ് പള്ളി രൂപങ്ങളിലും ഇന്ന് ലഭ്യമാണ്.. അതിൻറെ പൊടിയാണ് നമ്മൾ കൂടുതൽ ആയിട്ടും ഉപയോഗിക്കുന്നത്.. ഗോതമ്പ് ഉപയോഗിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടത്.. അതുപോലെ ഗോതമ്പിന്റെ മേന്മകൾ എന്തൊക്കെയാണ്.. ഗോതമ്പ് ആർക്കൊക്കെ ഉപയോഗിച്ചാൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്..

ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പ്രധാനമായും ചർച്ച ചെയ്യാൻ പോകുന്നത്.. ഞാൻ സൂചിപ്പിച്ചിരുന്നു ഗോതമ്പ് ലോകമെമ്പാടും ഉപയോഗിക്കുന്ന ധാന്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് എന്ന്.. കൂടുതൽ ആളുകളും ലോകത്തിലെ ഉപയോഗിക്കുന്നത് ഗോതമ്പാണ്.. ഈ അരിയും ഗോതമ്പും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്.. നമുക്കെല്ലാവർക്കും അറിയാം അരിയും ഗോതമ്പിലും കാർബോഹൈഡ്രേറ്റ് അല്ലെങ്കിൽ അന്നജത്തിന്റെ അളവ് ഒരുപോലെ തന്നെയാണ്.. പക്ഷേ ഗോതമ്പിനകത്ത് പ്രോട്ടീൻ കൂടുതലുണ്ട്.. അതുപോലെ ധാതുക്കളും അല്പം കൂടുതൽ ഉണ്ട്.. നാരുകളും കൂടുതലുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *