എല്ലാ സൗന്ദര്യവർദ്ധക ടിപ്സുകളിലും ഗ്ലിസറിൻ ഉപയോഗിക്കുന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ.. വിശദമായി അറിയുക..

നമ്മുടെ ഈ സിറം അതുപോലെതന്നെ ക്രീമുകൾ ഒക്കെ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് പരിചയപ്പെടുന്ന സമയത്ത് നമ്മൾ ഏറ്റവും കൂടുതൽ തവണ ഉപയോഗിച്ചിട്ടുള്ള ഒരു സാധനം ആയിരിക്കും ഗ്ലിസറിൻ എന്നുള്ളത്.. നമ്മൾ ഈ ഗ്ലിസറിൽ നിന്ന് പറയുന്ന സാധനം പല ടിപ്സുകളിലും ഉപയോഗിക്കാറുണ്ട്.. അതുകൊണ്ടുതന്നെ പല ആളുകളും എന്നോട് ചോദിച്ചിട്ടുണ്ട് ഗ്ലിസറിന്‍റെ അകത്ത് നിങ്ങൾക്ക് വല്ല കൈവശവും ആരെങ്കിലും തന്നിട്ടുണ്ടോ എന്നൊക്കെ.. അതുപോലെ ഇത്രയധികം ഗ്ലിസറിന് ഉപയോഗിക്കാനുള്ള കാരണം എന്താണ് എന്നൊക്കെ.. എന്താണ് ഇത് ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്നും ചോദിക്കാറുണ്ട്..

സത്യം പറഞ്ഞാൽ ഈ ഗ്ലിസറിൻ എന്ന് പറയുന്ന സാധനം എല്ലാവർക്കും അറിയാവുന്ന കാര്യമാണ് എന്ന് ഞാൻ തെറ്റിദ്ധരിച്ചത് കൊണ്ടാണ് അതിനെക്കുറിച്ച് കൂടുതലായി ഞാനൊന്നും പറയാതെ ഇരുന്നത്.. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് ഗ്ലിസറിൻ പ്രധാന ചേരുവകയായി ഉപയോഗിക്കുന്ന ഒരു കിടിലൻ റെമഡിയാണ്.. അതുകൊണ്ടുതന്നെ ആളുകൾ ഇങ്ങനെ സ്ഥിരമായി ചോദിക്കുന്നതുകൊണ്ട് ഗ്ലിസറിനെ കുറിച്ച് ഒന്ന് രണ്ട് കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം..

ഗ്ലിസറിൻ സത്യത്തിൽ സൗന്ദര്യവർദ്ധക വസ്തുക്കളിൽ അത് എന്ത് തന്നെയായാലും ഗ്ലിസറിൻ എന്നു പറയുന്നത് ഒഴിച്ചുകൂടാൻ പറ്റാത്തതും അതുപോലെ ഒരുപാട് ഗുണങ്ങൾ നൽകുന്ന ഒന്നാണ്.. അതുകൂടാതെ തന്നെ ഇത് സ്കിന്നിന് ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കും.. ഗ്ലിസറിൻ സ്കിന്നിന് മോയ്സ്ചറൈസിങ് ചെയ്യാൻ സഹായിക്കുന്നു.. നമ്മുടെ സ്കിന്നിൽ വാട്ടർ ബാലൻസ് നിലനിർത്താൻ ഗ്ലിസറിന് പ്രത്യേക കഴിവുണ്ട്.. നമ്മുടെ സ്കിന്ന് അത് ഏത് ഭാഗത്തായാലും അത് സോഫ്റ്റ് ആയും സ്മൂത്തായും ഇരിക്കുന്നതിന് ഗ്ലിസറിൻ സഹായിക്കും..

Leave a Reply

Your email address will not be published. Required fields are marked *