ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് പ്രമേഹം എന്ന വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ഒരുപാട് ആളുകളിൽ സാധാരണ രീതിയിൽ കണ്ടുവരുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ് പ്രമേഹം.. സത്യം പറഞ്ഞാൽ പ്രമേഹം നമുക്ക് നേരത്തെ തന്നെ മനസ്സിലാക്കാൻ സാധിക്കും.. മുൻപേ തന്നെ എത്ര നാളുകൾ കൊണ്ട് നമുക്ക് പ്രമേഹരോഗം വരാൻ സാധിക്കുമെന്ന് മനസ്സിലാക്കാനുള്ള ബ്ലഡ് ടെസ്റ്റുകൾ വരെയുണ്ട്.. ഇത് ചെയ്യുമ്പോൾ തന്നെ നമുക്ക് ഏകദേശം ഒരു ഐഡിയ കിട്ടും..
ഇതിനെക്കുറിച്ച് എല്ലാം മുൻപ് വിശദമായി വീഡിയോകളിൽ പറഞ്ഞിട്ടുണ്ട്.. ഇത്തരം ബ്ലഡ് ടെസ്റ്റുകൾ ചെയ്യുമ്പോൾ തന്നെ നമുക്ക് ഒരു ഏകദേശം ഐഡിയ കിട്ടും.. എത്ര നാളുകൾ കൊണ്ട് നമുക്ക് പ്രമേഹ രോഗം വരാൻ സാധിക്കുമെന്ന്.. പ്രീ ഡയബറ്റിക് കണ്ടീഷൻ ആണോ അല്ലെങ്കിൽ ഡയബറ്റിക് ആയോ.. അല്ലെങ്കിൽ നോൺ ഡയബറ്റിക് എന്ന അവസ്ഥയിൽ തന്നെയാണ് നിൽക്കുന്നത് എന്നുള്ള കാര്യങ്ങൾ നമുക്ക് വിശദമായി മനസ്സിലാക്കാൻ കഴിയും.. നമ്മൾ ഇതിൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം നമ്മുടെ രീതി വെച്ച് പ്രത്യേകിച്ച് മലയാളികളിൽ ഭൂരിഭാഗവും പ്രമേഹം എന്ന അസുഖം ഉണ്ട്..
ഷുഗർ ലെവൽ കൺട്രോളിൽ വരാതിരിക്കുന്ന ഒരു സംഭവമാണ്.. അതിൽ തന്നെ പല ആളുകളും പറയാറുള്ള ഒരു കാര്യമാണ് എനിക്ക് പാരമ്പര്യമായിട്ട് ഉള്ളതാണ്.. എൻറെ മാതാപിതാക്കൾക്കും ഉണ്ട് അതുകൊണ്ടുതന്നെ എനിക്ക് എപ്പോഴാ വരുന്നത് എന്ന് ഞാൻ വെയിറ്റ് ചെയ്യുകയാണ് എന്നൊക്കെ പറയും..പാരമ്പര്യ രീതികൾ കഴിഞ്ഞ് രണ്ടാമതായി പറയുന്നത് നമ്മുടെ അമിതവണ്ണം കൊണ്ടുവരുന്നതാണ്.. കഴിഞ്ഞദിവസം ഒരാൾ വന്നു പറഞ്ഞിരുന്നു നമ്മുടെ സ്കിൻ ടാഗിന്റെ കാര്യം.. ഡോക്ടർ പറഞ്ഞ ആ ടെസ്റ്റ് ഞാൻ ചെയ്തു വന്നു ഇതൊന്നു പരിശോധിക്കണം എന്ന്..