ആരാണ് എന്നും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കാത്തത്..ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് യൗവനം നിലനിർത്താൻ സഹായിക്കുന്ന ചില ട്രിക്കുകളെ കുറിച്ചാണ്.. ശരിക്കും നമുക്ക് യൗവനം നിലനിർത്താൻ സാധിക്കുമോ.. കാരണം നമുക്ക് ഏജിങ് എന്നു പറയുന്നത് എല്ലാവർക്കും പ്രായമാകും.. പല ആളുകളും ക്ലിനിക്കിൽ വന്ന് പറയാറുണ്ട് പെട്ടെന്ന് എനിക്ക് പ്രായമായതുപോലെ തോന്നുന്നു എന്നൊക്കെ.. കാരണം എന്താണെന്ന് വെച്ചാൽ ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ എന്റെ ശരീരം എത്തുന്നില്ല എന്നൊക്കെ.. മനസ്സ് ഇപ്പോഴും ചെറുപ്പമാണ് പക്ഷേ ശരീരം ആ സ്പീഡ് അനുസരിച്ച് വരുന്നില്ല.. കുറച്ചു ദൂരം നടക്കുമ്പോൾ തന്നെ എനിക്ക് കുറെ അസ്വസ്ഥതകളും കിതപ്പ് ഉണ്ടാവും..
അങ്ങനെ ഒരുപാട് കാര്യങ്ങൾ പറയാറുണ്ട്.. ശരിക്കും പറഞ്ഞാൽ എന്താണ് ഏജിങ് അതുപോലെ എന്താണ് പ്രായമാകുക എന്ന് പറയുന്നത്.. പ്രധാനമായും മൂന്നുതരം ഏജിങ് ഉണ്ട്.. ഒന്നാമതായിട്ട് പറയുന്നത് ക്രനലോജിക്കൽ ഏജിങ്.. ഇത് പറഞ്ഞാൽ നമ്മുടെ യഥാർത്ഥ പ്രായം എത്രയാണ് ഒരു 38 അല്ലെങ്കിൽ 40 വയസ്സ് 60 വയസ്സ് എന്നിങ്ങനെ പറയുന്നത് നമ്മുടെ യഥാർത്ഥ പ്രായത്തെ പറയുന്നതാണ് ക്രൊണാൾജിക്കൽ ഏജിങ് എന്ന് പറയുന്നത്.. രണ്ടാമതായി പറയുന്നത് ബയലോജിക്കൽ ഏജിങ്.. ഇതു പറഞ്ഞാൽ നമുക്ക് 60 വയസുണ്ടെങ്കിലും നമ്മുടെ ശരീരത്തിന് 40 വയസ്സ് മാത്രമേ തോന്നുള്ളു..
അതുപോലെ നമുക്ക് 40 വയസ്സ് ആണെങ്കിൽ നമ്മുടെ ശരീരത്തിന് 60 വയസ്സ് തോന്നിക്കും.. നിങ്ങൾ പറയുന്നത് കേട്ടില്ലേ 38 വയസ്സിൽ ഹാർട്ട് ആയിരുന്നു അല്ലെങ്കിൽ ഉറങ്ങിക്കിടക്കുമ്പോൾ ഉറക്കത്തിൽ തന്നെ മരിച്ചുപോയി എന്നൊക്കെ.. കാരണം 38 വയസ്സ് എന്ന് പറഞ്ഞിട്ട് കാര്യമില്ല കാരണം അവരുടെ ശരീരം 70 വയസ്സ് പ്രായമുണ്ടാവും..
മൂന്നാമത്തെ തവണ സൈക്കലോജിക്കൽ ഏജിങ്.. ഇതിനകത്ത് ആണ് നമ്മുടെ 60 വയസ്സുള്ള ആളുകളും മാറുന്നതും ചിന്തിക്കുന്നതും.. ചിലർ ചെറു പ്രായമുള്ള ആളുകൾ ആയിരിക്കും പക്ഷേ മുതിർന്ന ആളുകളെ പോലെ പെരുമാറും.. അതായത് ആ ഒരു കാലഘട്ടം അല്ലാതെ മാറി ചിന്തിക്കുകയും പെരുമാറുകയും ചെയ്യും..