ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന കാര്യം ഡാൻഡ്രഫ് എന്ന വിഷയത്തെക്കുറിച്ചാണ്.. നമ്മൾ ഈ ഡാൻഡ്രഫ് നെ കുറിച്ച് പലതരം വിഷയങ്ങളിലൂടെ കേട്ടിട്ടുണ്ടാവും.. അതായത് ആരോഗ്യമാസികകൾ.. അതുപോലെ പലതരം യൂട്യൂബ് വീഡിയോകളിലൂടെ കേട്ടിട്ടുണ്ടാവും കണ്ടിട്ടുണ്ടാവാം.. ഇങ്ങനെയെല്ലാം കേട്ടിട്ടുണ്ടെങ്കിലും പക്ഷേ ഇതെല്ലാം നമ്മൾ പല രീതിയിൽ ട്രൈ ചെയ്തിട്ടും അല്ലെങ്കിൽ പല രീതിയിൽ ഫോക്കസ് ചെയ്തിട്ട് നമുക്ക് ഈ ഡാൻഡ്രഫ് എന്ന പ്രശ്നത്തിന് ഒരു പെർമനന്റ് സൊല്യൂഷൻ കിട്ടുന്നില്ല എന്നുണ്ടെങ്കിൽ അത്തരം ആളുകൾക്ക് ആയിട്ടാണ് ഈ വീഡിയോ ഉള്ളത്.. കാരണം റിപ്പീറ്റഡ് ആയിട്ട് ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ പലതരം സ്കിൻ കണ്ടീഷൻസ് ആണ് എന്ന് പറഞ്ഞ് പല ഓയിൽമെന്റുകളും വാങ്ങി ഉപയോഗിക്കാറുണ്ട്..
പക്ഷേ ആ ചെയ്യുന്ന സമയത്ത് അത് കുറഞ്ഞാലും പിന്നീട് കുറച്ചു കഴിയുമ്പോൾ അത് വീണ്ടും പതിന്മടങ്ങ് ശക്തിയോടെ തിരിച്ചുവരും.. എങ്ങനെയാണ് അതിന്റെ ഭൂരിഭാഗം സംഭവങ്ങളും സംഭവിക്കുന്നത്.. ഒരു 20 ശതമാനം ആളുകൾക്ക് അതിനുള്ള റിസൾട്ട് കിട്ടും കാരണം അവർക്ക് ഇത് വലിയൊരു പ്രശ്നമായി വരുന്നില്ല.. പക്ഷേ 80 ശതമാനം ആളുകൾക്കും ഈ മരുന്ന് അല്ലെങ്കിൽ ഷാംപൂ ഉപയോഗിക്കുമ്പോൾ അത് കുറയുകയും പിന്നീട് അത് വീണ്ടും പതിന്മടങ്ങ് ശക്തിയോടെ തിരിച്ചു വരികയും ചെയ്യുന്നു..
എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്..എപ്പോഴൊക്കെയാണ് അല്ലെങ്കിൽ ആർക്കൊക്കെയാണ് ഇത്തരം ഡാൻഡ്രഫ് പ്രശ്നങ്ങൾ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് എന്നുള്ള കാര്യങ്ങളാണ് നമ്മൾ ആദ്യം ചർച്ച ചെയ്യേണ്ടത്.. ഇതിൽ ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് നമ്മുടെ വയസ്സ് തന്നെയാണ്.. പ്രത്യേകിച്ചും വളരെ ഹോർമോണൽ വ്യതിയാനങ്ങൾ ഉണ്ടാകുന്ന ഒരു സമയമുണ്ട്..
അതായത് ഒരു 14 മുതൽ 20 വയസ്സ് വരെയുള്ള പ്രായം.. ഈ വയസ്സ് ഉള്ള കുട്ടികൾക്കാണ് ഇത്തരം പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ വരുന്നത്..പിന്നീട് പ്രായം കൂടുന്നതിനനുസരിച്ച് പലരിലും ഡാൻഡ്രഫ് എന്ന പ്രശ്നം കുറയാറുണ്ട് കാരണം എന്ന് പറയുന്നത് ഹോർമോണൽ ഇംപാലൻസ് എന്ന് പറയുന്നത് ഒരു ഉണ്ടാക്കുന്നതിന്റെ ഒരു പ്രധാന കാരണമാണ്..