എപ്പോഴും അമിതമായ ക്ഷീണം ആണോ നിങ്ങൾക്ക്.. എങ്കിൽ ക്ഷീണത്തിന് പിന്നിലെ യഥാർത്ഥ വില്ലനെ നമുക്ക് തിരിച്ചറിയാം..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് തൈറോയ്ഡ് എന്ന വിഷയത്തെക്കുറിച്ച് ആണ്.. ഇതിൽനിന്ന് സാധാരണയായി നിങ്ങൾ തൈറോയ്ഡിനെ കുറിച്ച് പല രീതികളിലും കേട്ടിട്ടുണ്ടാവും.. എന്നിട്ട് പോലും ഒരുപാട് ആളുകൾക്ക് ഇന്നും ഒരുപാട് കൺഫ്യൂഷനുള്ള ഒരു കാര്യമാണ്.. കഴിഞ്ഞദിവസം ക്ലിനിക്കിലേക്ക് ഒരാൾ വന്നിരുന്നു അദ്ദേഹം പറഞ്ഞത് ഡോക്ടറെ ഇനി ഒരു കാര്യങ്ങൾ കണ്ടുപിടിക്കാൻ ഇല്ല.. എല്ലാ ടെസ്റ്റുകളും എല്ലാ രീതിയിലും ഞാൻ ചെയ്തു കഴിഞ്ഞു.. അപ്പോൾ ഞാൻ ചോദിച്ചു എന്താണ് നിങ്ങളുടെ യഥാർത്ഥ പ്രശ്നം എന്ന്.. അപ്പോൾ അയാൾ പറഞ്ഞു ക്ഷീണമാണ് എന്ന്.. എനിക്ക് കുറച്ചുനേരം വാഹനം ഓടിച്ചു കഴിഞ്ഞാൽ ക്ഷീണമാണ്.. അതുപോലെ എന്തെങ്കിലും കാര്യങ്ങൾ ചെയ്താൽ തന്നെ പിന്നീട് കുറച്ചു സമയത്തേക്ക് കിടക്കാൻ തോന്നും.. അതുപോലെ ഒരു കാര്യം ചെയ്യാനും തീരെ താല്പര്യമില്ല..

വേറൊരു പ്രത്യേകത എന്താണെന്ന് വെച്ചാൽ രാവിലെ എനിക്ക് ഒരു കുഴപ്പവുമില്ല പക്ഷേ ഉച്ചയ്ക്ക് ശേഷം ആണ് എനിക്ക് ക്ഷീണം തുടങ്ങുന്നത്.. പിന്നീട് രാത്രിയിൽ ഉറങ്ങാൻ തന്നെ ബുദ്ധിമുട്ടായിരിക്കും കാരണം വയർ ആകെ ശരിയില്ല… അതുപോലെ മലബന്ധം ഉണ്ടാവും.. അങ്ങനെ പലരീതിയിലുള്ള പ്രശ്നങ്ങളാണ് പറയുന്നത്.. അപ്പോൾ ഞാൻ ചോദിച്ചു നിങ്ങൾ ടെസ്റ്റുകൾ ഒന്നും ചെയ്തില്ലേ എന്ന്.. അപ്പോൾ അദ്ദേഹം പറഞ്ഞു ചെയ്തു എന്ന്.. മൂന്ന് വലിയ വലിയ ഹോസ്പിറ്റലുകളിൽ പോയി എല്ലാത്തരം ടെസ്റ്റുകളും ചെയ്തു..

ബ്ലഡ് ടെസ്റ്റ് സ്കാനിങ് ചെയ്തു എന്നിട്ട് ഒരു കുഴപ്പവുമില്ല.. അപ്പോൾ ഞാൻ പറഞ്ഞു എങ്കിൽ നമുക്ക് ഒരു കാര്യം ചെയ്യാം അവസാനമായി നമുക്ക് ഒരേയൊരു ടെസ്റ്റ് മാത്രം ചെയ്യാം.. അപ്പോൾ ഞാൻ ചോദിച്ചു നിങ്ങൾ തൈറോയ്ഡ് ടെസ്റ്റ് ചെയ്തതാണോ എന്ന്.. ഇപ്പോൾ അയാൾ പറഞ്ഞു ചെയ്തു എന്ന്.. തൈറോയിഡ് ഫംഗ്ഷൻ ടെസ്റ്റാണ് ചെയ്തത്.. അതിലൊന്നും യാതൊരു കുഴപ്പവുമില്ല.. എല്ലാ ഹോസ്പിറ്റലുകളിൽ പോയാലും തൈറോയ്ഡ് ആണ് എന്ന് പറഞ്ഞ് തൈറോയ്ഡ് ടെസ്റ്റ് വീണ്ടും വീണ്ടും ചെയ്യിപ്പിച്ചിരുന്നു..

എന്നിട്ട് യാതൊരുവിധ കുഴപ്പവുമില്ല.. അപ്പോൾ ഞാൻ പറഞ്ഞു ഒന്നുകൂടെ തൈറോയ്ഡ് ടെസ്റ്റ് ചെയ്യാം.. പക്ഷേ നമ്മൾ ഇതുവരെ ചെയ്ത തൈറോയ്ഡ് ടെസ്റ്റ് അല്ല ഇനി ചെയ്യാൻ പോകുന്നത് അതായത് നോർമൽ തൈറോയ്ഡ് ടെസ്റ്റ് അല്ല ചെയ്യുന്നത് ആൻറി ബോഡി തൈറോയ്ഡ് ടെസ്റ്റ് ആണ് ചെക്ക് ചെയ്യാൻ പോകുന്നത്.. അങ്ങനെ ആ ടെസ്റ്റ് ചെയ്തപ്പോഴാണ് മനസ്സിലായത് അവരുടെ തൈറോയ്ഡ് ലെവൽ വളരെ ഹൈ ആയിരുന്നു.. അപ്പോൾ പറഞ്ഞു വന്ന കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ എപ്പോഴും തൈറോയ്ഡ് പരിശോധിക്കുമ്പോൾ ഒരു രീതിയിൽ മാത്രമേ നോക്കുകയുള്ളൂ പക്ഷേ യഥാർത്ഥത്തിൽ ആൻറി ബോഡി ടെസ്റ്റ് കൂടി ചെയ്താൽ മാത്രമേ കറക്റ്റ് ആയി മനസ്സിലാവുകയുള്ളൂ..

Leave a Reply

Your email address will not be published. Required fields are marked *