പല രോഗികളും അവരുടെ പ്രശ്നങ്ങളുടെ കൂടെ പറയാനുള്ള ഒരു കാര്യമാണ് ഡോക്ടറെ മര്യാദയ്ക്ക് ശോധന ലഭിക്കുന്നില്ല.. വയറു വീർത്തിരിക്കുന്നത് പോലെയാണ്.. രാവിലെ ടോയ്‌ലറ്റിൽ പോയാൽ തന്നെ മര്യാദയ്ക്ക് പോയി എന്നൊരു ഫീൽ ലഭിക്കുന്നില്ല.. അതുപോലെതന്നെ കീഴ്വായി ശല്യം വളരെയധികം കൂടുതലാണ്.. ഇത്തരം ആളുകൾ പൊതുവെ ചെയ്യാനുള്ള കാര്യം എന്താണെന്ന് വെച്ചാൽ എവിടേക്കെങ്കിലും പോയി അല്ലെങ്കിൽ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വയറ് ക്ലീൻ ചെയ്യാനുള്ള മരുന്ന് വാങ്ങി കഴിക്കാനാണ് പൊതുവേ ഇത്തരം ആളുകൾ ചെയ്യാറുള്ളത്.. ഇത്തരത്തിൽ നമ്മുടെ മലം ചെറുകുടലിലും വൻകുടലിലും ഒക്കെ കെട്ടിക്കിടന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നും..
എന്താണ് ഇങ്ങനെ മലം കെട്ടിക്കിടക്കാനുള്ള പ്രധാന കാരണം എന്നും.. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. നമുക്കറിയാം നോർമൽ ആയിട്ട് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ അന്നനാളത്തിൽ കൂടി അത് ആമാശയത്തിലേക്ക് എത്തി പിന്നീട് അവിടുന്ന് ചെറുകുടലിലേക്ക് അതുപോലെ വൻകൂടലിലേക്കും എത്തി അവിടുന്ന് എല്ലാ പ്രോസസും കഴിഞ്ഞിട്ടാണ് നമുക്ക് എന്നും രാവിലെ അത് മലം ആയി പുറത്തേക്ക് പോകുന്നത്.. നമ്മുടെ വയറിന് ആവശ്യമില്ലാത്ത സാധനങ്ങളാണ്..
അതായത് നമ്മുടെ വയറിനുള്ളിൽ വച്ചുതന്നെ അതിൽ നിന്നും വേണ്ട എല്ലാം ഘടകങ്ങളും എടുത്ത് അതിൽനിന്നും ആവശ്യമില്ലാത്ത ബാക്കിവരുന്ന പ്രോഡക്റ്റ് ആണ് മോഷൻ ആയി വരുന്നത്.. ഇത്തരത്തിൽ അത് എന്നും മലമായി പോകാതിരുന്നാൽ എന്താണ് സംഭവിക്കുക.. ആരോഗ്യമുള്ള ഒരു വ്യക്തി ഒരു ദിവസം രണ്ട് പ്രാവശ്യം ടോയ്‌ലറ്റിൽ പോകാറുണ്ട്.. അതും ഒരു 300 ഗ്രാം മുതൽ 500 ഗ്രാം വരെയാണ് നമുക്ക് മലം ദിവസവും പുറന്തള്ളപ്പെടാറുള്ളത്.. എന്നാൽ ഇത്തരത്തിൽ വളരെ കൂടുതൽ ആയിട്ടോ അല്ലെങ്കിൽ വളരെ കുറവ് ആയിട്ട് പോകുമ്പോഴാണ് ഇത് കെട്ടിക്കിടക്കുന്നു എന്നുള്ള ഒരു അവസ്ഥ സംഭവിക്കുന്നത്..