ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് സ്വയംഭോഗം എന്ന വിഷയത്തെക്കുറിച്ചാണ്.. ഇത് പ്രായപൂർത്തിയായ ആളുകൾ മാത്രം കാണാൻ ശ്രമിക്കുക.. സ്വയംഭോഗം എന്ന വിഷയത്തെക്കുറിച്ച് നിങ്ങളെല്ലാവരും കേട്ടിട്ടുണ്ടാവും അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് കൂടുതൽ പറയേണ്ട ആവശ്യമില്ല.. നമ്മുടെ ലൈംഗിക അവയവങ്ങളെ ഒന്ന് സാറ്റിസ്ഫൈ ചെയ്യാൻ വേണ്ടി ഒരു സെക്ഷ്വൽ പാർട്ണർ ഇല്ലാതെ തന്നെ ഹാപ്പിനെസ്സ് ഉണ്ടാക്കുന്ന ഒരു രീതിയാണ് നമ്മൾ സ്വയംഭോഗം എന്നു പറയുന്നത്.. ശരിക്കും ഇതിനകത്ത് എന്താണ് സംഭവിക്കുന്നത് ഇതിനെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ നിലവിലുണ്ട്.. അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത്..
പഠിക്കുന്ന സമയങ്ങളിൽ കൂടുതൽ കേട്ടിട്ടുള്ള ഒരു കാര്യമാണ് ഈ മുഖക്കുരു വരുന്നത് സ്വയംഭോഗം ചെയ്യുന്ന ആളുകൾക്കാണ് എന്ന്.. അതുപോലെ ചില വീക്ക് ആയിട്ടിരിക്കുന്ന ആളുകളിൽ പറയാറുണ്ട് സ്വയംഭോഗം കൂടുതൽ ആവുന്നുണ്ട് ശ്രദ്ധിക്കണം എന്നൊക്കെ പറയുന്ന രീതികൾ കേൾക്കാറുണ്ട്.. അപ്പോൾ എന്താണ് ശരിക്കും ഇതിൽ അടങ്ങിയിരിക്കുന്ന കാര്യം.. മോഡേൺ സയൻസ് എന്താണ് ഇതിനെക്കുറിച്ച് വിശദമായി പറയുന്നത്.. മതഗ്രന്ഥങ്ങളിൽ ഒക്കെ വളരെ വലിയ പാപം ആയിട്ടാണ് സ്വയംഭോഗത്തെ കാണുന്നത്..
അത് ശരിക്കും അങ്ങനെ തന്നെയാണോ.. അതല്ലെങ്കിൽ നമ്മൾ ചെയ്യുന്നതിൽ എന്തെങ്കിലും തെറ്റ് ഉണ്ടോ.. അല്ലെങ്കിൽ ശരിയുണ്ടോ എന്നുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. അപ്പോൾ ഇന്ന് നമുക്ക് ആദ്യമായിട്ട് സ്വയംഭോഗത്തിന്റെ മിത്തുകളെ കുറിച്ച് നോക്കാം.. അപ്പോൾ ആദ്യം ഇതെങ്ങനെയാണ് പ്രൊഡ്യൂസ് ആകുന്നത് എന്നറിഞ്ഞാൽ മാത്രമേ ഇതിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നമുക്ക് മാറ്റാൻ കഴിയുള്ളൂ.. ഒന്നാമതായിട്ട് പൊതുവേ കേട്ടിട്ടുള്ള ഒരു കാര്യം എന്നു പറയുന്നത് നമ്മുടെ എത്രയോ തുള്ളി രക്തങ്ങൾ കൊണ്ടാണ് ശരീരത്തിൽ ഒരു സ്പേം ഉണ്ടാവുന്നത് എന്നാണ് കേട്ടിട്ടുള്ളത്.. ശരിക്കും എല്ലാം രക്തത്തിൽ കൂടെ തന്നെയാണ് ഉണ്ടാകുന്നത്..