ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന വിഷയം വളരെ കോമൺ ആയിട്ട് നമ്മുടെ ക്ലിനിക്കിൽ വരുന്ന പല ആളുകൾക്കും കാണുന്ന ഒരു സംഭവമാണ് പക്ഷേ അത് പലപ്പോഴും അവർ അത്തരം ഒരു പ്രശ്നമായി കണ്ടിട്ടില്ല.. നമ്മൾ അത് കണ്ട് പ്രത്യേകമായി എടുത്തു ചോദിക്കുമ്പോഴാണ് ഇത്തരമൊരു പ്രശ്നമുണ്ട് എന്നത് മനസ്സിലാക്കുന്നത്.. അത് നമ്മുടെ കഴുത്തുനു ചുറ്റും അതുപോലെതന്നെ കക്ഷത്തിലും അതായത് നമ്മുടെ ചർമ്മത്തിൽ വരുന്ന ഒരു കറുത്ത നിറം.. അത്തരം സ്കിന്നിന് ഒരു പ്രത്യേക രീതിയും ഉണ്ടാവും കാരണം തൊട്ടുനോക്കുമ്പോൾ വെൽവെറ്റിനു മുകളിൽ തൊടുന്ന പോലെയുള്ള ഒരു സ്പർശന ഫീൽ നമുക്ക് കിട്ടാനും സാധ്യത ഉണ്ട്..
ഇതിൻറെ മെഡിക്കൽ ടെർമിനോളജി അല്ലെങ്കിൽ മെഡിക്കൽ പേര് എന്ന് പറയുന്നത് അക്കാന്തോസിസ് എന്നാണ്.. പലപ്പോഴും ഇത് ആളുകൾ ഉണ്ട് എന്ന് അറിഞ്ഞാലും അത് വലിയൊരു പ്രശ്നമായി ആരും എടുക്കാറില്ല കാരണം ചർമ്മത്തിന് എന്തോ ഒരു വ്യത്യാസം എന്നുള്ള ഒരു രീതിയിൽ അത് മിക്കവാറും തള്ളിക്കളയാറാണ് ഉള്ളത്.. പക്ഷേ ഇത് പലപ്പോഴും മറ്റു ചില പ്രശ്നങ്ങൾക്ക് ഉണ്ടാകുന്ന ഒരു സൂചന ആയിട്ട് ഉണ്ടാവാൻ.. അപ്പോൾ അത് എന്താണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം..
അപ്പോൾ ഏറ്റവും കൂടുതലായി ഇത് കാണുന്നത് അമിതവണ്ണം ഉള്ള ആളുകളിലാണ്.. നമുക്കറിയാം ശരീരഭാരം കൂടുമ്പോൾ പലർക്കും പ്രമേഹ രോഗങ്ങൾ വരാൻ സാധ്യതയുണ്ട് അതുപോലെ രക്തസമ്മർദ്ദം വരാൻ സാധ്യതയുണ്ട്.. കൊളസ്ട്രോൾ വ്യതിയാനങ്ങൾ വരാൻ സാധ്യതയുണ്ട്.. സ്ത്രീകൾക്ക് ആർത്തവ സംബന്ധമായ പല പ്രശ്നങ്ങളും കാണാൻ സാധ്യതയുണ്ട്.. ഇതിൻറെ എല്ലാം ആദ്യത്തെ സൂചന ആയിട്ട് പലപ്പോഴും കഴുത്ത ചുറ്റും ഈ കറുത്ത നിറം ഒരു സൂചന ആയിരിക്കാം.. പ്രത്യേകിച്ച് കുട്ടികളിൽ പെട്ടെന്ന് വണ്ണം വയ്ക്കുമ്പോൾ ഇത്തരത്തിലുള്ള ഒരു ലക്ഷണം കാണാറുണ്ട്.. അപ്പോൾ നിങ്ങൾ അത് തീർച്ചയായിട്ടും സീരിയസായി എടുക്കണം..