വീട്ടിൽ വാഴയും തെങ്ങുകളും ഉള്ളവർ അറിഞ്ഞിരിക്കേണ്ട പ്രധാന ഇൻഫർമേഷൻ.. കൊമ്പൻ ചില്ലി അതുപോലെ വാഴപ്പുഴു എന്നീ പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരം..

നമ്മുടെ വീട്ടിലുള്ള വാഴയ്ക്കും അതുപോലെ തെങ്ങിനും ഏറ്റവും കൂടുതൽ ആളുകൾ പറയുന്ന ഒരു പ്രശ്നമാണ് തെങ്ങുകൾക്ക് ഉണ്ടാകുന്ന കൊമ്പൻ ചില്ലി.. കൊമ്പൻ ചില്ലി തെങ്ങുകൾക്ക് വന്നിട്ടുണ്ടെങ്കിൽ ആ ഒരു തെങ്ങ് മുഴുവനായി കൊണ്ടുപോകും.. അത് തെങ്ങും മുഴുവനായി നശിപ്പിക്കും.. അതുപോലെ തന്നെയാണ് വാഴകളിൽ ഉണ്ടാകുന്ന വാഴപുഴു.. വാഴപ്പുഴു പല സ്ഥലങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നു.. തണ്ടു തുരപ്പൻ എന്നും പറയാറുണ്ട്.. ഇത് വന്നു കഴിഞ്ഞാലും വാഴ മുഴുവൻ നശിപ്പിക്കും..

പിന്നീട് ആ വാഴ ഒന്നിനും കൊള്ളില്ല.. അപ്പോൾ നമുക്ക് കൊമ്പൻ ചില്ലിയും വാഴപ്പുഴുവിനെയും എങ്ങനെ അകറ്റാം.. ഇതിനായിട്ട് നമുക്ക് വീട്ടിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും എഫക്ടീവായ ഒരു ടിപ്സ് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.. കർഷകർക്ക് ഈ വീഡിയോ വലിയ രീതിയിൽ ഉപകരിക്കും.. ഈ ചിത്രത്തിൽ കാണുന്നത് എൻറെ വീട്ടിലുള്ള തെങ്ങാണ്.. ഇത് കൊമ്പൻ ചില്ലി നശിപ്പിച്ചിരിക്കുകയാണ്.. ഇതിൻറെ മടലിൽ വന്ന കഴിച്ചിട്ട് പോകും.. പിന്നീട് ആ തെങ്ങ് മുഴുവൻ നശിച്ചുപോകും..

അപ്പോൾ നമ്മൾ ചെയ്യേണ്ടത് തെങ്ങു വളർന്നു വരുമ്പോൾ തന്നെ ഈ മാർഗം ചെയ്യണം.. നമുക്ക് ഇതിനായി വേണ്ടത് കടകളിൽ വാങ്ങിക്കാൻ കിട്ടുന്ന നാഫ്തലിൻ ബോൾ ആണ്.. അതായത് പാറ്റ ഗുളിക.. ഇതിന് 25 രൂപ മാത്രമേയുള്ളൂ.. ഇതിനകത്ത് 16 ബോളുകൾ ഉണ്ടാവും.. നമുക്ക് അത് മുഴുവനായും ആവശ്യമില്ല ഒരു നാലെണ്ണം മതിയാവും.. ഇത് നല്ലപോലെ പൊടിക്കണം.. അതിനുശേഷം നമുക്ക് വേണ്ടത് വെളിച്ചെണ്ണ ആണ്.. ഇത് തയ്യാറാക്കിയശേഷം തെങ്ങിൽ ഒഴിച്ചുകൊടുക്കണം.. ഇതെല്ലാം തെങ്ങുകളിലും ഒഴിച്ചുകൊടുക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും.. പാറ്റ ഗുളികക്ക് നല്ല മണം ഉണ്ട് അതുകൊണ്ടുതന്നെ കൊമ്പൻ ചില്ലി ഒന്നും ഇതിൻറെ ഭാഗത്തുപോലും വരില്ല.. ഈ തയ്യാറാക്കിയ മരുന്ന് നമുക്ക് വാഴകളിലും ഉപയോഗിക്കാം.. എല്ലാവരും ഈ ഒരു ടിപ്സ് ട്രൈ ചെയ്തു നോക്കുക..

https://youtu.be/WZYhrLnOh4k

 

Leave a Reply

Your email address will not be published. Required fields are marked *