ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് നമ്മുടെ വീട്ടിൽ ഉണ്ടാവുന്ന ചെടികളും അതുപോലെതന്നെ വെജിറ്റബിൾ ചെടികളിലെ പുഴുക്കളെയും എങ്ങനെ തുരത്താം എന്നുള്ളതിനെ കുറിച്ചാണ്.. നമ്മുടെ ഇലകളിലൊക്കെ കണ്ടുവരാറുണ്ട് ധാരാളം പുഴുക്കൾ ഒക്കെ വന്ന് അതിൻറെ ഇലയൊക്കെ നശിച്ചു പോകുന്നത്.. അപ്പോൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒരു കിടിലൻ ടിപ്സാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്.. ചിത്രത്തിൽ കാണുന്നത് എൻറെ വീട്ടിലെ മുന്തിരി ചെടിയാണ്.. ഇത് കുറച്ചു വളർന്നപ്പോൾ തന്നെ ഇതിന്റെ ഇലയൊക്കെ പുഴുക്കൾ വന്ന് നശിപ്പിച്ചു.. അപ്പോൾ ആ ഒരു സമയത്താണ് നിങ്ങൾക്ക് ഇന്ന് പറഞ്ഞു തരാൻ പോകുന്ന ടിപ്സ് ഞാൻ ട്രൈ ചെയ്തത്..
അതിനുശേഷം ഇലകൾ നല്ലപോലെ വരാൻ തുടങ്ങി.. പിന്നീട് പുഴു ഉണ്ടായിട്ടില്ല.. ആഴ്ചയിൽ രണ്ടുമൂന്നു പ്രാവശ്യം ഇത് സ്പ്രേ ചെയ്തു കൊടുത്താൽ മതി.. അപ്പോൾ നമുക്ക് അത് എന്താണ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.. ഇത് തയ്യാറാക്കാനായി നമുക്ക് ഓമയ്ക്കയുടെ ഒരു ഇലയാണ് വേണ്ടത്.. ഈ ഇല ചെറുതായി അരിഞ്ഞെടുക്കണം..
നിങ്ങൾക്ക് ചെടികളുടെ എണ്ണം കൂടുതലാണെങ്കിൽ രണ്ട് ഇലകൾ വരെ എടുക്കാം.. അതിനുശേഷം ഇതൊരു ബോട്ടിലിലേക്ക് മാറ്റണം.. അത്യാവശ്യം വലിപ്പമുള്ള ഒരു ബോട്ടിലിലേക്ക് മാറ്റാം.. അതിനുശേഷം നമുക്ക് വേണ്ടത് വെള്ളമാണ്.. ഇത് തയ്യാറാക്കിയ ശേഷം മൂന്നാഴ്ച നല്ലപോലെ അടച്ചുവെക്കണം.. ഈ തയ്യാറാക്കിയ ടിപ്സ് ചെടികളിൽ എല്ലാം നല്ലപോലെ സ്പ്രേ ചെയ്തു കൊടുക്കുക.. പുഴുവിന്റെ ശല്യങ്ങൾ ഒരിക്കലും ഉണ്ടാവില്ല.. മാത്രമല്ല ചെടികൾ നല്ലപോലെ തഴച്ചു വളരുകയും ചെയ്യും..
https://www.youtube.com/watch?v=T9iulgDNDuw