ഇന്ന് സംസാരിക്കാൻ പോകുന്നത് നമ്മുടെ നാട്ടിൽ വളരെ സാധാരണയായി കണ്ടുവരുന്ന വയറിനകത്ത് വരുന്ന ഒരു ക്യാൻസറാണ് വൻകുടലിനെയും മലാശയത്തിലെയും കാൻസർ.. അസുഖത്തെക്കുറിച്ച് പലപ്പോഴും ആളുകൾക്ക് ഇത് എങ്ങനെയാണ് വരുന്നത് എന്നും.. അതിനെ നമുക്ക് തടയാൻ കഴിയുന്ന ഒരു രോഗമാണോ അല്ലയോ എന്നും.. അതുപോലെതന്നെ ഈ രോഗം വന്നാൽ ചെയ്യേണ്ട ചികിത്സാ രീതികളെ കുറിച്ചും ധാരാളം സംശയങ്ങൾ പലർക്കും നിലനിൽക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നും.. അതിൻറെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്ന്.. അതിനെ നമുക്ക് എങ്ങനെ തടയാൻ കഴിയും എന്നുള്ളതിനെ കുറിച്ച് നമുക്ക് ഇന്ന് പരിശോധിക്കുക.. ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത്..
നമ്മുടെ വൻകുടലിന്റെ ലക്ഷണങ്ങൾ നമുക്ക് രണ്ടു രീതിയിൽ കാണാൻ സാധിക്കും.. വൻകുടലിൽ വരുന്ന പ്രധാന ലക്ഷണങ്ങൾ അതുപോലെ മലാശയത്തിൽ വരുന്ന ലക്ഷണങ്ങൾ.. മലാശയം എന്ന് പറയുന്നത് വൻകുടലിന്റെ ഏറ്റവും അവസാനത്തെ ഭാഗമാണ്.. അപ്പോൾ മലാശയത്തിലെ ക്യാൻസറുകൾ സാധാരണയായി അറിയുന്നത് മലത്തിൽ കൂടെ ബ്ലഡ് പോകുമ്പോൾ ആണ്.. അതുപോലെതന്നെ എല്ലാവർക്കും പലതരം മലശോധന രീതികൾ ഉണ്ടാവും..
ചിലർ ഒരു തവണ ആയിരിക്കും പോകുന്നത് എന്നാൽ മറ്റുചിലർ രണ്ടുതവണ ആയിരിക്കും പെട്ടെന്ന് അടുത്തകാലത്തായിട്ട് മലശോധനയിലുള്ള ചില വ്യത്യാസങ്ങൾ വരുക അതായത് നേരത്തെ ഒരു തവണ പോയിക്കൊണ്ടിരുന്ന ആൾ പെട്ടെന്ന് പെട്ടെന്ന് പോകണം എന്ന് തോന്നുക.. ഭക്ഷണം കഴിച്ചോ ഉടനെ അല്ലെങ്കിൽ രാവിലെ എണീറ്റ് ഉടനെയും ടോയ്‌ലറ്റിൽ പോകണം എന്നുള്ള തോന്നൽ വരിക.. അതൊന്നും മുൻപേ ഇല്ലാത്ത രീതിയിൽ രണ്ടുമൂന്നു മാസങ്ങൾ ആയിട്ട് വരുന്ന മാറ്റങ്ങൾ നമ്മളെപ്പോഴും ശ്രദ്ധിക്കണം.. അതുപോലെതന്നെ മലത്തിൽ ബ്ലഡ് കാണുമ്പോൾ അത് പൈൽസ് ആണ് എന്ന രീതിയിൽ അവർ തന്നെ സ്വയം ചികിത്സ തുടങ്ങും.. എന്നാൽ മലത്തിൽ ദീർഘനാളുകൾക്കു ശേഷം രക്തം കാണുമ്പോൾ ഒരു ഡോക്ടറുടെ സഹായം തേടണം.