വ്യായാമം ഇല്ലാത്ത മനുഷ്യരും രോഗങ്ങളും.. വ്യായാമമില്ലായ്മ വരുത്തിവയ്ക്കുന്ന പ്രധാന രോഗങ്ങൾ.. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വ്യായാമം എന്ന കാര്യത്തെക്കുറിച്ച് ആണ്.. വ്യായാമം എല്ലാവർക്കും അറിയാം എല്ലാവർക്കും ഇത് വളരെ അത്യന്താപേക്ഷിതമാണ്.. പ്രമേഹ രോഗി ആയാലും അല്ലെങ്കിലും ഒക്കെത്തന്നെ വ്യായാമം വളരെ അത്യാവശ്യമായ ഒന്നാണ്.. പ്രത്യേകിച്ച് ഈ മോഡേൺ കാലഘട്ടത്തിൽ നമ്മുടെ ജോലികൾ പലതും മെഷീനുകൾ ചെയ്യുന്ന ഒരു സാഹചര്യത്തിൽ ആണ് നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്നത്.. അപ്പോൾ അത്തരത്തിൽ ആകുമ്പോൾ നമ്മുടെ വ്യായാമം ഒരുപാട് കുറയുകയും..

അതിന്റെ അനന്തരഫലമായി ഒരുപാട് ഊർജ്ജം കെട്ടിക്കിടക്കുകയും.. ഈ ഊർജ്ജം ശരീരത്തിൽ ഒരുപാട് നാശനഷ്ടങ്ങൾ വിതയ്ക്കുകയും . പുതിയ പുതിയ പ്രമേഹരോഗികളെ സൃഷ്ടിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.. അപ്പോൾ വ്യായാമം എന്ന ഒരു വിഷയത്തിന് നമ്മൾ ഒരുപാട് ഊന്നൽ നൽകേണ്ടതാണ്.. അത് പ്രമേഹ രോഗി ആയിക്കഴിഞ്ഞാൽ അല്ല ചെറിയ കുട്ടികൾ മുതൽ നമുക്കറിയാം ഇപ്പോൾ കുട്ടികൾ തന്നെ ഒരുപാട് ടെൻഷൻ അതുപോലെ സ്ട്രെസ്സ് ഒക്കെ അനുഭവിക്കുന്ന ഒരു കാലഘട്ടമാണ്..

സ്കൂളിൽ തന്നെ കുട്ടികൾ രാവിലെ 7 മണിക്ക് പോയാൽ തിരിച്ചുവരുന്നത് 5:00 മണി കഴിഞ്ഞാണ്.. യാത്രയും അതുപോലെ സ്കൂളും ഒക്കെ കഴിഞ്ഞു വരുമ്പോൾ അത്രയും സമയം ആകും.. അത് കഴിയുമ്പോൾ കയ്യും കാലും കഴുകി ഒന്ന് ആഹാരം കഴിച്ചാൽ ഉടനെ ഒന്നില്ലെങ്കിൽ കമ്പ്യൂട്ടർ ഗെയിമുകളിലേക്ക് അല്ലെങ്കിൽ ടിവിയിലേക്ക് അവർ തിരിയുകയായി.. അതുകഴിഞ്ഞാൽ ഉടനെ അമ്മ അവരെ ഹോംവർക്ക് എഴുതിപ്പിക്കും പിന്നെ ആണ് വ്യായാമത്തിന്റെ സമയം.. പക്ഷേ ഇതെല്ലാം ഒരു ദിനചര്യ ആവേണ്ടത്.. ഒരു കുട്ടി ആരോഗ്യമുള്ള ഒരു കുട്ടിയായി വളരണമെങ്കിൽ ഭാവിയിൽ ഒരു ജീവിതശൈലി രോഗം വരാതിരിക്കണമെങ്കിൽ ഈ ഹോം വർക്കിന്റെ ഒപ്പം അല്ലെങ്കിൽ മറ്റു കാര്യങ്ങളുടെ കൂടെ തന്നെ വ്യായാമത്തിനും ഒരു പ്രധാന ഊന്നൽ നൽകേണ്ടത് വളരെ അത്യാവശ്യമാണ്..