ഉറക്കത്തിന് നമ്മളിൽ പലരും പ്രാധാന്യം കൊടുക്കാറില്ല.. പലരും ഉറക്കത്തെ പുറകു സീറ്റിലേക്ക് തള്ളിയിരുത്തുന്ന ഒരു പ്രവണതയാണ് കണ്ടുവരുന്നത്.. നമുക്ക് പകൽ തന്നിരിക്കുന്നത് ജോലി ചെയ്യുവാനും.. രാത്രി തന്നിരിക്കുന്നത് വിശ്രമിക്കാനും ഉറങ്ങുവാനും വേണ്ടിയാണ്..അത് ഒരു പ്രകൃതി നിയമമാണ്.. പക്ഷേ ടിവി സ്മാർട്ട്ഫോൺ അതുപോലെ ലാപ്ടോപ്പ്..ടാബ് തുടങ്ങിയ ഡിജിറ്റൽ സ്ക്രീനുകളുടെ വരവോടെ രാത്രികളുടെ പകുതിഭാഗം മുഴുവനും നമ്മൾ പകലാക്കുന്ന ഒരു അവസ്ഥയാണ് ഇന്ന് ഉള്ളത്..
അതായത് പലർക്കും ശരിയായ ഉറക്കം ലഭിക്കുന്നില്ല.. അപ്പോൾ ശരിയായ ഉറക്കം ലഭിക്കണമെങ്കിൽ നമ്മൾ എന്തു ചെയ്യണം.. അതിന് അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ചില അടിപൊളി ടിപ്സുകളെ പറ്റിയാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്.. നന്നായി ഉറങ്ങണമെങ്കിൽ ചില പ്രിപ്പറേഷൻസ് വേണം.. അതുപോലെ നന്നായി ഉറങ്ങാൻ ചില ശീലങ്ങൾ നമ്മൾ സ്വായത്തമാക്കണം.. അതായത് സ്ലീപ് ഹൈജീൻ എന്നാണ് പറയുന്നത്.. അപ്പോൾ ഉറങ്ങുന്നതിന് തയ്യാറെടുപ്പുകൾ നമ്മൾ രാവിലെ മുതൽ തുടങ്ങേണ്ടതാണ്.. വ്യായാമങ്ങൾ ചെയ്യുക.. രാവിലെ വ്യായാമങ്ങൾ ചെയ്യാൻ പറ്റിയില്ലെങ്കിൽ വൈകിട്ട് ചെയ്യാം.. വൈകീട്ട് വ്യായാമം ചെയ്താലും നല്ല പോലെ ഉറക്കം വരാൻ സാധ്യതയുണ്ട്..
വ്യായാമം ചെയ്തു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് ക്ഷീണം വരും.. അങ്ങനെ ക്ഷീണം വരുന്നതുകൊണ്ട് നമുക്ക് നല്ലോണം ഉറക്കം വരും..വരാത്തതിന്റെ പ്രധാന കാരണം വ്യായാമം ഇല്ലായ്മ ആണ്.. അതുപോലെ ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ഒന്ന് കുളിക്കുന്നത് നല്ലതായിരിക്കും.. പിന്നെ പറയാനുള്ളത് ഡയറ്റ് ആണ്.. ഡയറ്റ് എടുക്കുമ്പോൾ ലഘുമായ ഭക്ഷണം കഴിക്കുക.. അത് വളരെ നേരത്തെ കഴിക്കുകയും വേണം.. അതായത് എട്ടുമണിക്ക് മുൻപേ തന്നെ രാത്രിയിലെ ആഹാരം കഴിക്കണം.. അത് വളരെ ലൈറ്റ് ആയിട്ടുള്ള ഭക്ഷണം കഴിക്കണം.. അല്ലെങ്കിൽ എളുപ്പത്തിൽ ദഹിക്കാവുന്ന ആഹാരങ്ങൾ കഴിക്കണം.. നമ്മൾ ഒരുപാട് കൊഴുപ്പ് കൂടിയ ആഹാരസാധനങ്ങൾ കഴിക്കരുത്..