ഓർത്തോ പിഡിക് സർജനും അതുപോലെ കാർഡിയോളജിസ്റ്റ് സർജനും ഒരുമിച്ചു വന്നതിന്റെ കാരണം എന്താണെന്ന് ആലോചിച്ച നിങ്ങൾ അത്ഭുതപ്പെടും.. ഇതിൻറെ പ്രധാന കാരണങ്ങൾ ചികിത്സകളിൽ പലപ്പോഴും വഴിമുട്ടി നിൽക്കുന്ന അവസ്ഥകൾ ഇടയ്ക്ക് ഉണ്ടാകാറുണ്ട്.. അപ്പോൾ ഇതെങ്ങനെ ഒരുമിച്ച് തരണം ചെയ്യാൻ സാധിക്കും എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്..
പ്രത്യേകിച്ച് നമ്മുടെ ജീവിതശൈലി രോഗമായ ഓസ്റ്റിയോ ആർത്രൈറ്റിസ് അതായത് സന്ധിവാതം എന്നു പറയുന്ന ഒരു രോഗത്തെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം.. ഒരു 50 വയസ്സിന് മുകളിൽ തുടങ്ങുന്ന ഈ ഒരു അസുഖം 60 വയസ്സ് ആകുമ്പോഴേക്കും അത് അതിൻറെ അവസാന സ്റ്റേജിൽ എത്തുകയും അത് പിന്നീട് ഓപ്പറേഷൻ രീതിയിലേക്ക് എത്തുകയും ചെയ്യുന്നു..
നമ്മുടെ പഠനങ്ങളിൽ വച്ച് 35 വയസ്സ് മുതൽ 40 വയസ്സിനുള്ളിൽ തുടങ്ങുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.. അതിന്റെ കാഠിന്യം കൂടുന്നതിനനുസരിച്ചാണ് നമ്മൾ ഗ്രേഡ് 123 എന്നിങ്ങനെ മാറ്റുന്നത്.. അതിനുശേഷം ട്രീറ്റ്മെൻറ് പ്ലാൻ ചെയ്യുകയും ചെയ്യുന്നത്..അവസാനത്തെ ഗ്രേഡുകൾ ആയ മൂന്നാമത്തെയും നാലാമത്തെയും നിർബന്ധമായും ഓപ്പറേഷൻ ചെയ്യേണ്ട ഒരു സാഹചര്യം ആണ് കണ്ടുവരാറുള്ളത്.. ഇതിന് പലപല ഓപ്പറേഷൻ ചികിത്സകൾ ഉണ്ട്.. ഇത് നമുക്ക് ഫലപ്രദമായി ഏത് സ്റ്റേജിൽ നമുക്ക് ഇതിന് വിരാമം ഇടാം എന്നതിനെ കുറിച്ചാണ് പൊതുവേ പഠനങ്ങൾ തെളിയിക്കുന്നത്..