ഇന്ന് ഇവിടെ സംസാരിക്കാൻ പോകുന്നത് സ്ത്രീകളിൽ വളരെ സാധാരണമായി കാണുന്ന ഗർഭാശയ മുഴകൾ അഥവാ ഫൈബ്രോയിഡ് യൂട്രസ് എന്നുള്ള വിഷയത്തെക്കുറിച്ചാണ്.. എന്താണ് ഫൈബ്രോയ്ഡ് യൂട്രസ് അഥവാ ഗർഭാശയം മുഴകൾ എന്ന് പറഞ്ഞാൽ ഗർഭാശയത്തിന്റെ ഭിത്തികളിൽ നിന്ന് വളരുന്ന തടിപ്പുകളെയാണ് നമ്മൾ ഗർഭാശയ മുഴകൾ എന്ന് പറയുന്നത്.. സാധാരണയായി ഇത് കണ്ടുവരുന്നത് ഒരു 30 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളിലാണ്.. ഗർഭാശയം മുഴകൾ വരാനുള്ള കാരണം എന്നു പറയുന്നത് അതിന് ഒരു വ്യക്തമായ കാരണമില്ല എങ്കിലും കൂടുതലായിട്ട് ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം കൂടുതലുള്ള സ്ത്രീകളിലാണ് ഇത് വരുന്നത്..
അതായത് നേരത്തെ തന്നെ പീരിയഡ്സ് തുടങ്ങുന്ന സ്ത്രീകളിൽ.. അതുപോലെ പീരിയഡ്സ് നിൽക്കാൻ താമസം ഉള്ള സ്ത്രീകളിൽ.. അതുപോലെ തീരെ ഗർഭധാരണം നടക്കാത്ത സ്ത്രീകൾ.. അതുപോലെ മുലയൂട്ടൽ കുറയുന്ന സ്ത്രീകൾ.. അവർക്കെല്ലാം ഈസ്ട്രജൻ ഹോർമോൺ പ്രവർത്തനം കൂടുതലായിരിക്കും.. ഇത്തരം ആളുകളിലാണ് കൂടുതലായും ഗർഭാശയം മുഴകൾ കാണുന്നത്.. ഇങ്ങനെ അല്ലാതെയും കാണാറുണ്ട് എങ്കിലും സാധാരണയായി കണ്ടുവരുന്നത് ഇവരിലാണ്.. ഗർഭാശയം മുഴകൾ കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്..
സാധാരണയായി കാണുന്ന ബുദ്ധിമുട്ടുകൾ എന്ന് പറഞ്ഞാൽ അമിതമായിട്ടുള്ള രക്തസ്രാവം അഥവാ ഹെവി ആയിട്ടുള്ള ബ്ലീഡിങ്.. കൂടുതലായിട്ടും ആർത്തവസമയത്ത് കാണുന്ന അമിതമായിട്ടുള്ള ബ്ലീഡിങ് ആണ് വളരെ സാധാരണയായി കാണുന്ന ഒരു ലക്ഷണം.. പിന്നെ അത് കൂടാതെ ആർത്തവസമയത്ത് ഉണ്ടാകുന്ന അമിതമായ അടിവയർ വേദന.. അതുപോലെ വലിയ മുഴകൾ ഉള്ള സ്ത്രീകളിൽ അതിൻറെ തായ് ലക്ഷണങ്ങളും ഉണ്ടാകും. അതായത് മൂത്ര തടസ്സം അനുഭവപ്പെടുക.. അതുപോലെ ബാക്ക് പെയിൻ ഉണ്ടാവും.. ഇതുപോലെത്തെ ബുദ്ധിമുട്ടുകളാണ് കൂടുതലായി ഇവരിൽ കണ്ടുവരുന്നത്..