ഇന്ന് സംസാരിക്കാൻ പോകുന്നത് സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ക്യാൻസറിനെ പറ്റിയാണ്.. സ്തനാർബുദം അഥവാ ബ്രസ്റ്റ് ക്യാൻസർ.. ഓരോ സ്ത്രീയും കാൻസറിനെ കുറിച്ച് ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്.. കാരണം എന്താണെന്ന് വെച്ചാൽ സ്തനാർബുദത്തെ കുറിച്ച് അറിഞ്ഞാൽ മാത്രമേ അതിൻറെ സ്റ്റാർട്ടിങ് സ്റ്റേജിൽ തന്നെ കണ്ടുപിടിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.. ആദ്യ സ്റ്റേജിൽ തന്നെ കണ്ടുപിടിക്കുകയാണെങ്കിൽ സ്തനാർബുദം ഞങ്ങൾക്ക് പൂർണ്ണമായും മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു അസുഖമാണ്..
ബ്രസ്റ്റ് കാൻസറിനെ കുറിച്ചുള്ള അതിൻറെ പ്രധാന രോഗലക്ഷണങ്ങൾ.. ഇത് വരാനുള്ള പ്രധാന കാരണങ്ങളും അതെങ്ങനെ ട്രീറ്റ്മെൻറ് ചെയ്ത് മാറ്റിയെടുക്കാൻ സാധിക്കും ഇതിനെ കുറിച്ചുള്ള നമുക്ക് ഇന്ന് സംസാരിക്കാം.. ചില കാരണങ്ങൾ കൊണ്ട് തന്നെ ബ്രസ്റ്റ് കാൻസർ വരാൻ സാധ്യത വളരെ കൂടുതലാണ്.. ഒന്നാമത്തേതായി പറയുന്നത് ബ്രസ്റ്റ് കാൻസർ ജനറ്റിക് ഫാക്ടറിനെ ആശ്രയിച്ചാണ്..
ഒരു അഞ്ചു ശതമാനം മുതൽ 10 ശതമാനം വരെ ബ്രെസ്റ്റ് കാൻസർ ജനറ്റിക് ഫാക്ടറുകളിൽ നിന്ന് വരാം.. ഫാമിലിയിൽ അമ്മമാർക്കും അല്ലെങ്കിൽ മറ്റ് ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് ഫാമിലിയിൽ ഉള്ള മറ്റ് സ്ത്രീകൾക്ക് വരാനുള്ള സാധ്യതകൾ അഞ്ചു മുതൽ 10% വരെയാണ്.. രണ്ടാമത്തെ കാരണമെന്ന് പറയുന്നത് 50 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ആണ് ബ്രെസ്റ്റ് കാൻസർ കൂടുതലായും കണ്ടുവരുന്നത്..