ഇന്ന് സംസാരിക്കാൻ പോകുന്നത് ഗർഭിണികൾ കഴിച്ചിരിക്കേണ്ട ഭക്ഷണ രീതികളെക്കുറിച്ച് ആണ്.. വളരെ മനോഹരമായ ഒരു അനുഭവമാണ് മാതൃത്വം.. എന്നാൽ അതിൻറെ കൂടെ ഒരുപാട് സന്തോഷങ്ങൾ കൊണ്ടും അതുപോലെ ആശങ്കകൾ കൊണ്ടും ആണ് ഗർഭിണി ഈ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്നത്.. ഇനി ഇങ്ങനെയൊന്നും പറ്റില്ല രണ്ടാൾക്കുള്ള ഭക്ഷണങ്ങൾ കഴിക്കണം.. എന്നാൽ മാത്രമേ കുട്ടിക്ക് പൂർണമായ ആരോഗ്യമുണ്ടാവുകയുള്ളൂ.. ഇത് ഗർഭിണികൾ തീർച്ചയായും കേൾക്കുന്ന ഒരു വാക്കാണ് ഇത്.. അതുപോലെ എന്തൊക്കെ കാര്യങ്ങൾ കഴിക്കാൻ പറ്റും..കഴിക്കാൻ പാടില്ല എന്നൊക്കെ ഉള്ള മിദ്യാധാരണകൾ ഇവർക്ക് ഉണ്ടാവുന്നതാണ്..
അപ്പോൾ എന്തൊക്കെ ഭക്ഷണങ്ങളാണ് ഗർഭിണി കഴിക്കേണ്ടത്.. ഗർഭിണി കഴിക്കാൻ പാടില്ലാത്ത ഒന്നാണ് എന്ന് എഴുതിവയ്ക്കപ്പെട്ടിട്ടുള്ള ഒരു ഭക്ഷണമില്ല.. എന്നാൽ എല്ലാത്തിലും ഒരു മിതത്വം പാലിക്കുക ഇതാണ് ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട ഒരേയൊരു പ്രധാനപ്പെട്ട കാര്യം.. ഒരു നേരം ഭക്ഷണം കഴിക്കുമ്പോൾ ഒരുപാട് ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല.. ഇതിനായി ഗർഭിണിയെ നിർബന്ധിക്കാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്.. ആവുന്നത്ര രീതിയിൽ കുറച്ചു കുറച്ചായിട്ട് ഇടവിട്ട് നേരങ്ങളിൽ കഴിക്കുക എന്നത് ആയിരിക്കണം ഗർഭകാലത്തെ ഭക്ഷണരീതികൾ.. ചില ആളുകൾ ചോദിക്കാറുണ്ട് പഴുക്കാത്ത പപ്പായ കഴിക്കാമോ.. ഫ്രൂട്ട്സ് കഴിക്കാമോ..
പഴുക്കാത്ത പപ്പായയിൽ ഒരു എൻസൈം കൊണ്ട് ഇത് സാധാരണ പ്രസവവേദന ഉണ്ടാക്കാൻ സാധ്യതയുള്ള ഒരു സാധനം ആണ്.. പക്ഷേ ഒരു കാര്യങ്ങളിലും പഴുക്കാത്ത പപ്പായ ഗർഭിണികൾ കഴിക്കരുത് എന്ന് എഴുതിവെച്ചിട്ടില്ല. മുൻപേ പറഞ്ഞതുപോലെ തന്നെ എല്ലാ ഭക്ഷണകാര്യങ്ങളിലും ഒരു മിതത്വം പാലിക്കുന്നത് വളരെ നല്ലതായിരിക്കും. ബേക്കറി സാധനങ്ങൾ അതുപോലെ ഫാസ്റ്റ് ഫുഡ് എല്ലാം ഗർഭകാലത്ത് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.. ഓരോ ഭക്ഷണപദാർത്ഥങ്ങൾ കയ്യിലെടുക്കുമ്പോഴും ഇത് ഹെൽത്തി ആണോ അല്ലെങ്കിൽ അൻഹെൽത്തി ആണോ എന്നൊക്കെ കണ്ടുപിടിച്ച കഴിക്കേണ്ട ഒരു ആവശ്യവുമില്ല..