ഇന്ന് സംസാരിക്കാൻ പോകുന്ന വിഷയം വെരിക്കോസ് വെയിൻ എന്ന വിഷയത്തെ കുറിച്ചാണ്.. എന്താണ് വെരിക്കോസ് വെയിൻ.. നമ്മുടെ കാലിൻറെ തൊലിക്ക് അടിയിൽ തടിച്ചു വീർത്ത വളഞ്ഞു കിടക്കുന്ന ധമനികളാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്..ഇത് വളരെ സർവ്വസാധാരണമായി കാണുന്ന ഒന്നാണ്.. ഒരു 50% സ്ത്രീകളിലും വെരിക്കോസ് വെയിൻ കാണാം.. എന്തുകൊണ്ടാണ് ഇത് വരുന്നത്.. വെരിക്കോസ് വെയിൻ എന്നുപറയുന്നത് കാലിലെ ധമനികളിൽ ഉള്ള വാൽവുകൾ പ്രവർത്തനം കേടാകുമ്പോഴാണ്..
രണ്ടുതരം ധമനികളാണ് കാലിൽ ഉള്ളത്.. ഒന്നാമത്തേത് തൊലിക്ക് തൊട്ടടുത്തുള്ള ധമനികൾ.. അതുപോലെ മസിലിന്റെ ഡീപ്പായിട്ട് മസിലിന്റെ അകത്തുള്ള ധമനികൾ.. ഇതിൽ തൊലിക്ക് അടിയിലുള്ള ധമനികളുടെ വാൽവുകൾ കേടാവുമ്പോൾ ധമനികളുടെ പ്രവർത്തനം കറക്റ്റ് ആയി നടക്കില്ല.. ധമനങ്ങളുടെ ധർമ്മം എന്ന് പറയുന്നത് രക്തം താഴെ നിന്ന് പമ്പ് ചെയ്ത് ഹാർട്ടിലേക്ക് തിരിച്ചെത്തിക്കുക എന്നതാണ്.. വാൽവുകൾ തകരാറിലായാൽ അത് നടക്കില്ല.. അപ്പോൾ കാലിലെ രക്തം ധമനികളിൽ വീർത്ത് അവിടെ കെട്ടിക്കിടക്കും..
അതിൻറെ സമ്മർദ്ദങ്ങൾ അങ്ങനെ കൂടി അതുകൊണ്ടാണ് വെരിക്കോസ് വെയിൻ ഉണ്ടാകുന്നത്.. പിന്നെ സ്ത്രീകളിൽ ഇത് കൂടുതൽ വരാനുള്ള കാരണം സ്ത്രീകളിൽ ഹോർമോൺ ചേഞ്ചസ് കൊണ്ടുവരുന്നതാണ്.. ചിലർക്ക് ഗർഭകാലത്ത് ഉള്ള ഹോർമോണാൽ വ്യതിയാനങ്ങൾ കൊണ്ട് വെരിക്കോസ് വെയിനുകൾ വരാം.. അതുപോലെ പ്രസവം കഴിയുമ്പോൾ ചിലപ്പോൾ രണ്ടു മൂന്നു മാസങ്ങൾ കഴിയുമ്പോൾ അത് പൂർവസ്ഥിതിയിലേക്ക് വരാം.. അതുപോലെ കൂടുതൽ നിന്ന് ജോലി ചെയ്യുന്ന ആളുകൾ.. പോലീസുകാർ അതുപോലെ അധ്യാപകർ..
തുടങ്ങിയവർക്ക് പെട്ടെന്ന് വരാനുള്ള സാധ്യത കൂടുതലാണ്.. ഇനി എന്തൊക്കെയാണ് വെരിക്കോസ് വെയിൻ പ്രധാന ലക്ഷണങ്ങൾ.. ഒട്ടുമിക്ക ആളുകളിലും വെരിക്കോസ് വെയിൻ എന്നുപറയുന്നത് വെറുമൊരു കോസ്മെറ്റിക് പ്രോബ്ലം മാത്രമാണ്.. അതായത് കാഴ്ചയിൽ ഞരമ്പുകൾ കുറച്ച് തടിച്ചു നിൽക്കുന്നു.. അതല്ലാതെ അതിനെ കൊണ്ട് അവർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാറില്ല.