ലൈഫ് സ്റ്റൈൽ ഡിസീസസ് വരാനുള്ള പ്രധാന കാരണങ്ങൾ.. ഇത് നമുക്ക് എങ്ങനെ പൂർണമായും നിയന്ത്രിക്കാം.. അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം..

ഇന്നത്തെ നമുക്കെല്ലാവർക്കും അറിയാം വളരെ പ്രധാനപ്പെട്ട ഒരു അസുഖങ്ങളുടെ കൂടെ എണ്ണാൻ പറ്റുന്ന ഒരു പ്രധാനപ്പെട്ട ഗ്രൂപ്പാണ് ലൈഫ് സ്റ്റൈൽ ഡിസീസസ്.. പണ്ട് ആയിരുന്നെങ്കിൽ ലൈഫ് സ്റ്റൈൽ ഡിസീസസ് ഉണ്ടായിരുന്നില്ലേ എന്ന് ചോദിച്ചാൽ.. ലൈഫ് സ്റ്റൈൽ ഡിസീസസ് പണ്ട് വളരെ റിച്ച് ആയിട്ടുള്ള ആളുകൾക്ക് മാത്രമായിരുന്നു കാര്യമായി ഉണ്ടായിരുന്നത്.. എന്നാൽ ഇപ്പോൾ അങ്ങനെയല്ല.. ഇപ്പോൾ വീടുകളിൽ രണ്ടോ മൂന്നോ സ്കൂട്ടർ അതുപോലെ മോട്ടോർ ബൈക്ക് കാർ ഒക്കെയുണ്ട്.. ഇതിൻറെ പ്രത്യക്ഷത്തിലുള്ള ബലം എന്താണെന്ന് പറഞ്ഞാൽ നമുക്ക് എല്ലാ നേരവും നല്ല ഭക്ഷണം അതുപോലെ നല്ല ക്വാളിറ്റി.. ഫാറ്റും പ്രോട്ടീനും ഒക്കെ ആവശ്യത്തിന് മാത്രമുള്ള ഭക്ഷണങ്ങൾ ഉണ്ടാവുന്നത് നമ്മുടെ ആക്ടിവിറ്റി കണ്ടമാനം കുറയുന്നത്..

ഇതൊന്നും അല്ലാതെ മറ്റൊരു കാര്യം ആലോചിച്ചു നോക്കിയാൽ പണ്ട് ടിവി ഓൺ ചെയ്യുന്നത് നടന്നിട്ടല്ലേ.. പക്ഷേ ഇന്ന് ഫുൾ റിമോട്ട് ആണ്.. അതുപോലെ ഗേറ്റ് തുറക്കാൻ അടക്കം സംവിധാനം ഉണ്ട്.. അങ്ങനെ എല്ലാ തരത്തിലും പണിയെടുക്കാതെ ജീവിക്കാനുള്ള ഒരു അവസ്ഥ.. പണ്ടാണെങ്കിൽ ഇത്തരത്തിൽ വണ്ടികളൊന്നും ഉണ്ടായിരുന്നില്ല..

അതുപോലെ അരിയാഹരങ്ങൾ ഉണ്ടെങ്കിൽ പോലും മാംസാഹാരങ്ങൾ വല്ലപ്പോഴും മാത്രമേ ഉണ്ടാവുകയുള്ളൂ.. അത് ഒരുതരത്തിൽ വളരെ നല്ലതായിരുന്നു കാരണം നമ്മുടെ വയറിനും സുഖമായിരുന്നു.. അതുപോലെ ബാക്കിയുള്ള അസുഖങ്ങൾ വളരെ കുറവായിരുന്നു.. എന്നാൽ ഇപ്പോൾ അങ്ങനെയല്ല അമിതമായ ആഹാരങ്ങളുടെ ഫലമായി ശരീരഭാരം കൂടി എല്ലാ രോഗങ്ങളും വരാനുള്ള സാധ്യതകൾ കൂടുന്നു.. ഇപ്പോൾ ഏകദേശം 25 മുതൽ 30 ശതമാനം ആളുകൾക്ക് കൂടുതലും ഡയബറ്റിക് ആണ്.. ഇത് ഉണ്ടായിക്കഴിഞ്ഞാൽ തന്നെ ബാക്കിയുള്ള എല്ലാ അസുഖങ്ങളും പുറകെ വരും..