എന്താണ് പെപ്റ്റിക് അൾസർ.. ഇത് വരാനുള്ള പ്രധാന കാരണങ്ങളും ഇതിൻറെ പ്രധാന ലക്ഷണങ്ങളും എന്തെല്ലാം.. ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം..

ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് പെപ്റ്റിക് അൾസർ എന്ന വിഷയത്തെക്കുറിച്ചാണ്..പെപ്റ്റിക് അൾസർ അല്ലെങ്കിൽ കുടലിലെ വ്രണങ്ങൾ അല്ലെങ്കിൽ പുണ്ണ് വളരെ സാധാരണമായി കാണുന്ന ഒരു അസുഖമാണ്.. നമ്മൾ പലരും ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടാവും.. പലപ്പോഴും വയറിൽ വേദനകളും അല്ലെങ്കിൽ വല്ല അസ്വസ്ഥതകളും വന്നു കഴിഞ്ഞാൽ പലർക്കും തോന്നിയിട്ടുണ്ടാവും എനിക്ക് അൾസർ ഉണ്ടോ അല്ലെങ്കിൽ ഇത് അൾസറിന്റെ ലക്ഷണങ്ങളാണ് എന്നുള്ള സംശയങ്ങൾ നിങ്ങൾക്ക് തോന്നിയിട്ടുണ്ടാകാം.. എന്താണ് പെപ്റ്റിക് അൾസർ അഥവാ അൾസർ.. നമ്മുടെ കുടലിലെ ഭിത്തിയിലുള്ള ഒരു നേരത്തെ പാട അതിനെ മ്യൂക്കോസ എന്ന് പറയും..

ഈ മ്യൂക്കോസിൽ ഉണ്ടാകുന്ന വിള്ളലുകളെയാണ് നമ്മൾ അൾസർ എന്ന് പറയുന്നത്.. എന്തൊക്കെയാണ് ഈ അൾസർ വരാനുള്ള പ്രധാന കാരണങ്ങൾ.. അൾസർ സാധാരണ നമ്മുടെ ദഹന വ്യവസ്ഥയിൽ എവിടെ വേണമെങ്കിലും കണ്ടു വരാം.. അത് വായിൽ ആവാം അല്ലെങ്കിൽ അന്നനാളത്തിൽ ആവാം ചെറുകുടലിൽ ആവാം.. ആമാശയത്തിൽ അല്ലെങ്കിൽ വൻകുടലിൽ വരെ ആകാം.. അൾസർ വരാൻ പല കാരണങ്ങളുമുണ്ട് എങ്കിലും പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം..

അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഒരു ബാക്ടീരിയൽ ഇൻഫെക്ഷൻ ആണ്.. അണുക്കൾ ഉണ്ടാകുന്നത് മൂലം അൾസറിന് കാരണം അയക്കാം.. ഇത് ഭക്ഷണത്തിലൂടെയോ അല്ലെങ്കിൽ വെള്ളത്തിലൂടെയോ നമ്മുടെ ശരീരത്തിൽ എത്തുകയും ഒരുപാട് നാളുകൾക്കു ശേഷം അത് ആമാശയ ഭിത്തിയെ നശിപ്പിച്ച് അൾസറിന് കാരണമായേക്കാം.. മറ്റു കാരണങ്ങൾ എന്നു പറയുന്നത് നമ്മൾ കഴിക്കുന്ന ചില മരുന്നുകൾ ആണ്..

Leave a Reply

Your email address will not be published. Required fields are marked *