ഒരുപാട് ആളുകൾ നമ്മുടെ ക്ലിനിക്കിൽ വന്ന പറയാറുണ്ട് ഡോക്ടർ എനിക്ക് ദഹനക്കേടാണ് അതുപോലെ അസിഡിറ്റി ആണ് എന്നൊക്കെ.. ഒരുപാട് പേർക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയറു വന്ന വീർക്കുക അതുപോലെ നെഞ്ചരിച്ചൽ.. ഇതുപോലുള്ള പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.. ഇത്തരം അസ്വസ്ഥതകൾ എല്ലാം നമ്മൾ പൊതുവായിട്ട് ദഹനക്കേട് അല്ലെങ്കിൽ അസിഡിറ്റി അല്ലെങ്കിൽ ഗ്യാസ്ട്രബിൾ എന്നൊക്കെ ആണ് പറയാറുള്ളത്.. ഭക്ഷണം കഴിച്ചു കഴിഞ്ഞ് കുറച്ചു കഴിയുമ്പോൾ ഇത്തരം പ്രശ്നങ്ങളെല്ലാം മാറും. അതുകൊണ്ടുതന്നെ ആരും ഇത് എത്ര കാര്യം ആക്കാറില്ല.. ഇത് നിസ്സാരമായി തള്ളിക്കളയണ്ട ഒരു കാര്യമല്ല അസിഡിറ്റിയും ദഹനക്കേടും..
അപ്പോൾ നമുക്ക് എന്താണ് ആസിഡിറ്റി എന്നും ദഹനക്കേട് എന്നും മനസ്സിലാക്കാം.. അതുപോലെ ഇത് വരാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. അതുപോലെ ഇത് വരാതിരിക്കാൻ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.. ഇത്തരം കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ ചർച്ച ചെയ്യുന്നത്.. നമ്മുടെ ആമാശയത്തിലെ ഗ്രന്ഥികൾ കൂടുതലായി ആസിഡ് ഉല്പാദിപ്പിക്കുന്ന ഒരു പ്രക്രിയ ആണ് നമ്മൾ അസിഡിറ്റി എന്ന് പറയാറുള്ളത്.. നമുക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയറെരിചില്‍ അതുപോലെ നെഞ്ചരിച്ചൽ ഇതാണ് ഇതിൻറെ പ്രധാന ലക്ഷണമായി കാണാറുള്ളത്.. എന്നാൽ നമ്മൾ ഈ അസിഡിറ്റി കറക്റ്റ് ആയി ചികിത്സിച്ചില്ലെങ്കിൽ വയറ് സംബന്ധമായ പല അസുഖങ്ങളും ഉണ്ടാകുവാൻ കാരണമാകാറുണ്ട്..
അതുകൊണ്ടുതന്നെ അത്രയും നിസ്സാരമായി തള്ളിക്കളയേണ്ട ഒരു പ്രശ്നമല്ല അസിഡിറ്റി എന്ന് പറയുന്നത്.. എന്നാൽ ദഹനക്കേട് എന്ന് പറയുമ്പോൾ നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ അടിവയറിനുള്ളിൽ അസ്വസ്ഥതകൾ ഉണ്ടാവുക അതുപോലെ വയറു വീർക്കുക.. പുളിച്ചു തികട്ടുക അതുപോലെ ഏമ്പക്കം വരുക ഇതൊക്കെ ദഹനക്കേടിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്.. ഇനി നമുക്ക് ഇത്തരം പ്രശ്നങ്ങൾ വരാനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.. ഇന്നത്തെ കാലത്ത് നമ്മുടെ ഭക്ഷണ സംസ്കാരം ഹോട്ടലിലേക്ക് മാറിയിരിക്കുകയാണ്..