സ്ത്രീകൾ കണ്ടുവരുന്ന അണ്ഡാശയ കാൻസറുകൾ.. ഇത് വരാനുള്ള പ്രധാന കാരണങ്ങളും ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങളും എന്തെല്ലാം.. ഇതെങ്ങനെ പരിഹരിക്കാൻ സാധിക്കും..

ഇന്ന് സംസാരിക്കാൻ പോകുന്നത് സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന അണ്ഡാശയ ക്യാൻസറുകളെ കുറിച്ചാണ്.. സ്ത്രീകളിൽ വരുന്ന ക്യാൻസറുകളിൽ നല്ല ശതമാനം വരുന്ന കാൻസറുകളിൽ ഒന്നാണ് അണ്ഡാശയ ക്യാൻസർ.. പൊതുവേ മുതിർന്ന സ്ത്രീകളിൽ കാണുന്ന അസുഖമാണെങ്കിലും ചിലപ്പോൾ വയസ്സ് കുറഞ്ഞ ആളുകളിലും കാണപ്പെടുന്നതാണ്.. അണ്ഡാശയ ക്യാൻസറുകളിലെ പ്രധാന പ്രശ്നങ്ങൾ അത് കണ്ടുപിടിക്കാൻ തന്നെ വളരെ അധികം വൈകിപ്പോകുന്നു എന്നതാണ്..

മുതിർനാളുകളിൽ കാണപ്പെടുന്ന അണ്ഡാശയ കാൻസറുകൾ മിക്കവാറും മൂന്നാമത്തെ സ്റ്റേജിലും അല്ലെങ്കിൽ നാലാമത്തെ സ്റ്റേജിലോ ആണ് കണ്ടെത്തപ്പെടുന്നത്.. അത് എന്തുകൊണ്ടാണ് എന്നുവച്ചാൽ അതിന് പ്രത്യേകമായ ബുദ്ധിമുട്ടുകളും.. കാൻസറിന് മാത്രം കണ്ടുവരുന്ന ബുദ്ധിമുട്ടുകൾ എന്ന് എടുത്തു പറയാൻ ഒന്നുമില്ല.. പ്രമേയം ആയിട്ടുള്ള ഭക്ഷണത്തിലെ താൽപര്യക്കുറവ്.. ദേഹം ശോഷിച്ചു പോകുക..

ക്ഷീണം അനുഭവപ്പെടുക തുടങ്ങിയ ബുദ്ധിമുട്ടുകളാണ് കണ്ടുവരുന്നത്.. അതുകൊണ്ടുതന്നെ ഇത് കണ്ടുപിടിക്കാൻ തന്നെ പലപ്പോഴും നമ്മൾ വൈകി പോകാറുണ്ട് അണ്ടാശയത്തിലെ കാൻസറുകൾ കണ്ടുപിടിക്കാം.. അതുകൊണ്ടാണ് ഇത്രയും വലിയ അസുഖമായി മാറുന്നത്.. എന്തുകൊണ്ടെന്നാൽ അണ്ഡാശയ ക്യാൻസറുകൾ പലപ്പോഴും ശരിയായ രീതിയിലുള്ള ചികിത്സാരീതികൾ പലപ്പോഴും പലരീതിയിലും കിട്ടാറില്ല എന്നുള്ളതാണ്.. അണ്ഡാശയ ക്യാൻസർ ആണെന്ന് സംശയിക്കുമ്പോൾ തന്നെ അൾട്രാസൗണ്ട് സ്കാനിങ് എടുത്ത് അണ്ഡാശയത്തിൽ വലിയ മുഴകൾ കണ്ടുപിടിക്കുമ്പോൾ തന്നെ അതിൻറെ ബാക്കിയുള്ള ടെസ്റ്റുകൾ കൂടി ചെയ്യുക..

Leave a Reply

Your email address will not be published. Required fields are marked *