സ്വയംഭോഗം ചെയ്യുന്നത് വന്ധ്യതയിലേക്കും ശാരീരിക പ്രശ്നങ്ങളിലേക്കും നയിക്കുമോ.. സത്യാവസ്ഥ എന്ത്.. വിശദമായി അറിയുക..

സ്വയംഭോഗം ചെയ്യുന്നതുകൊണ്ട് നമുക്ക് പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകും അതുപോലെ വന്ധ്യത ഉണ്ടാകും.. കുട്ടികൾ ഉണ്ടാകുന്നത് ആയിട്ട് പ്രശ്നങ്ങളുണ്ടാക്കുന്ന രീതിയിൽ നമ്മുടെ സ്പേം കൗണ്ട് തന്നെ താഴ്ന്നു പോകും എന്നെല്ലാം പലതരത്തിൽ ആളുകൾ പറയുന്നുണ്ട്.. ഇതിൻറെ സത്യാവസ്ഥ നമുക്കൊന്ന് പരിശോധിക്കാം.. നമ്മൾ സെമൻ അനാലിസിസ് ചെയ്യാനായിട്ട് ടെസ്റ്റ് ചെയ്യാൻ പറയുമ്പോൾ പോലും ഈ സെമൻ എടുക്കുന്നതിന് രണ്ടോ മൂന്നോ ദിവസങ്ങൾ മുൻപ് നമ്മൾ സെക്സ് ചെയ്യുകയൊ വിജാക്കുലേഷൻ ചെയ്യുകയോ ചെയ്യാത്ത രീതിയിൽ നമ്മൾ സ്വയംഭോഗം പോലും ഒഴിവാക്കി നിർത്തണമെന്ന് പ്രത്യേകം പറയാറുണ്ട്..

ഈ സ്പേം കൗണ്ട് അതിന്റേതായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം എന്നതുകൊണ്ട് തന്നെയാണ് സെമൻ അനാലിസിസിന് മുമ്പ് ആയിട്ട് ഇങ്ങനെ ഒരു ക്രൈറ്റീരിയ അല്ലെങ്കിൽ ഒരു കാര്യം അവർ പറയുന്നത്.. അപ്പോൾ ഇതുതന്നെ ആളുകൾക്കിടയിൽ സംശയം ഉണ്ടാക്കാറുണ്ട്.. ഇതെങ്ങനെ ചെയ്യുന്നതുകൊണ്ട് സ്പേം കൗണ്ട് എങ്ങനെ കുറഞ്ഞു പോകുമെന്ന്.. ഇത് ശരിയല്ല പലപ്പോഴും പല മതങ്ങളിലും പഠിപ്പിക്കുന്നത് ഇങ്ങനെ തന്നെയാണ് എങ്കിലും നമ്മൾ സ്വയംഭോഗം എന്ന് പറയുന്നത് മൃഗങ്ങളിലും മനുഷ്യരെയും ഒക്കെ എടുത്താൽ എല്ലാവർക്കും ഒരു പ്രായം കഴിയുമ്പോഴേക്കും അവരുടെ സ്വാഭാവികം ആയിട്ടുള്ള ശോധനയുടെ ഭാഗമായി അല്ലെങ്കിൽ പ്രകൃതിയുടെ തന്നെ ഒരു പ്രചോദനത്തിൽ നിന്നും കിട്ടുന്ന ഒരു സംഗതിയാണ് ഈ സ്വയംഭോഗം..

കൊച്ചു കുട്ടികൾ ആണെങ്കിൽ പോലും അല്ലെങ്കിൽ മൃഗങ്ങൾ ആണെങ്കിൽ പോലും അവരുടെ ലൈംഗിക അവയവങ്ങളെ കൈകൾ കൊണ്ടോ നാക്കുകൊണ്ടോ ഉത്തേജിപ്പിക്കുന്നത് നമുക്ക് കാണാവുന്നതാണ്.. അപ്പോൾ ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം നമുക്ക് പിന്നീട് ഒരു പ്രശ്നമുണ്ടാകും ആരോഗ്യത്തിൽ ഒരു വ്യക്തമായ പ്രതിഫലനം ഉണ്ടാക്കുന്ന രീതിയിൽ അതൊരു കുഴപ്പം ഉണ്ടാക്കുമെന്ന് തെറ്റിദ്ധരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല എന്നുള്ളതാണ് ഇതിനകത്ത് പ്രത്യേകമായി പറയാനുള്ളത്..

Leave a Reply

Your email address will not be published. Required fields are marked *