നമ്മുടെ ഭക്ഷണക്രമത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ.. ഇത്തരത്തിൽ ഭക്ഷണം കഴിച്ചാൽ ഒരു രോഗവും ഉണ്ടാവില്ല..

ഇന്ന് സംസാരിക്കാൻ പോകുന്നത് എല്ലാവർക്കും വളരെ താല്പര്യമുള്ള ഒരു വിഷയത്തെക്കുറിച്ചാണ്..അത് ഭക്ഷണക്രമമാണ്.. ഭക്ഷണക്രമത്തെക്കുറിച്ച് ഒരുപാട് സംശയങ്ങളാണ് പ്രത്യേകിച്ച് പ്രമേഹ രോഗികൾക്ക് ഉള്ളത്.. അരി ആഹാരം പൂർണമായും ഒഴിവാക്കണോ..ഗോതമ്പിലേക്ക് മാറണോ.. എന്തൊക്കെ കഴിക്കണം.. 20 വർഷം പഴക്കമുള്ള രോഗികൾ വരെ വന്നു ചോദിക്കാറുണ്ട് ഇനി ഞങ്ങൾ എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത് എന്ന്.. അങ്ങനെ പാടെ നമ്മുടെ ആഹാരരീതി മാറ്റേണ്ട ഒരു കാര്യമില്ല… കാരണം നമ്മുടെ വളർച്ചയുടെ നമ്മുടെ സമൂഹത്തിന്റെ നമ്മുടെ ചുറ്റുമുള്ള ഭൂപ്രകൃതിയുടെ ഒക്കെ പ്രതിഫലനം അതിന്റെയൊക്കെ ഭാഗമാണ് നമ്മുടെ ആഹാരക്രമം..

അപ്പോൾ പാടെ കേരളീയരോട് കപ്പ കഴിക്കരുത് അല്ലെങ്കിൽ അരിയാഹാരം ഒഴിവാക്കണം എന്നൊക്കെ പറഞ്ഞാൽ അത് മരണതുല്യമാണ്.. അതുകൊണ്ട് അങ്ങനെ ഒന്നും ചെയ്യേണ്ട കാര്യമില്ല.. അപ്പോൾ അതിനെക്കുറിച്ചുള്ള അടിസ്ഥാന തത്വങ്ങൾ മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.. അതായത് ആഹാരം എന്നു പറയുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒന്നാണ് പക്ഷേ അത് ആവശ്യമുള്ളതിന്റെ അത്രമാത്രമേ ആകാവൂ.. ശരിക്കും കണക്കുകൾ നോക്കുകയാണെങ്കിൽ എല്ലാവരും ആവശ്യത്തിൽ കൂടുതൽ ആഹാരങ്ങളാണ് കഴിക്കുന്നത്.. കാരണം നമ്മുടെ ഇപ്പോൾ ജീവിതരീതിയിൽ ഊർജ്ജം താരതമ്യേന ചെലവഴിക്കുന്നത് വളരെ കുറവാണ്..

നമ്മുടെ പല ജോലികളും മെഷീനുകൾ ആണ് ചെയ്യുന്നത്.. നമ്മൾ അധികം നടത്താറില്ല അതുപോലെ അടുക്കളയിൽ ആണെങ്കിലും പലതരം മെഷീനുകൾ ഉണ്ട്.. നമ്മുടെ ഊർജ്ജം കളഞ്ഞ് ചെയ്യേണ്ട പ്രവർത്തികൾ വളരെ കുറവാണ്.. എല്ലാം മെഷീനുകൾ ആണ് ചെയ്യുന്നത്.. അത് ഒരു നഗരവൽക്കരണത്തിന്റെ ഭാഗമായി നമുക്ക് വന്ന ഒരു കാര്യമാണ്..

അതൊരു മോശം കാര്യമായി പറയാൻ പറ്റില്ല കാരണം മാറ്റം അനിവാര്യമാണ് അല്ലേ.. പൊതുവേ ഒരുപാട് മാറ്റങ്ങൾ വന്നതിന്റെ കൂടെ നമുക്ക് വന്ന ഒരു മാറ്റമാണ് ഈ നഗരവൽക്കരണം അതുപോലെ യന്ത്രവൽക്കരണവും ഒക്കെ തന്നെ.. പക്ഷേ അങ്ങനെ വരുമ്പോൾ നമ്മുടെ ഊർജ്ജത്തിന്റെ അളവ് താരതമ്യേന കുറഞ്ഞുപോകും..അപ്പോൾ നമ്മൾ ഊർജ്ജം എത്രത്തോളം ചെലവഴിക്കുന്നു എന്നതിനനുസരിച്ച് വേണം നമ്മൾ ആഹാരം കഴിക്കുവാൻ..

Leave a Reply

Your email address will not be published. Required fields are marked *