കോഴികളുടെ മുട്ട ഉൽപാദനത്തിന് വളരെയധികം സഹായിക്കുന്ന ഘടകങ്ങൾ.. കോഴികൾക്ക് പോഷകങ്ങൾ ലഭിക്കാൻ അറിഞ്ഞിരിക്കേണ്ടവ..

കുറെ കോഴികളെ വാങ്ങിച്ചിട്ട് മുട്ടയിടു മുട്ടയിടു എന്ന് പറഞ്ഞാൽ കോഴികൾ മുട്ട ഇടുമോ.. ഒരിക്കലും ഇല്ല.. അപ്പോൾ കോഴികൾക്ക് ദിവസവും കൊടുക്കേണ്ട ചില പരിചരണങ്ങളുണ്ട്.. അത് എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. എല്ലാവരും ഈ വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക.. നമ്മൾ ആദ്യം ചെയ്യേണ്ടത് എവിടെനിന്നെങ്കിലും ഒരു പത്ത് കോഴികളെ വാങ്ങിയിട്ടുണ്ടെങ്കിൽ നമ്മൾ ആദ്യം ചെയ്യേണ്ട കാര്യം എന്ന് പറയുന്നത് കോഴികൾക്ക് വിരയ്ക്കുള്ള മരുന്നു കൊടുക്കുക എന്നതാണ്.. നിങ്ങൾ കോഴികളെ തരുന്ന ആളോട് ആദ്യം ചോദിക്കുക ഇതിനെ വിരക്കുള്ള മരുന്ന് കൊടുത്തിട്ടുണ്ടോ എന്ന്..

ഇനി വിരക്കുള്ള മരുന്ന് കൊടുത്തിട്ടില്ലെങ്കിൽ അൽബുമാർ കൊടുക്കാവുന്നതാണ്.. ഇത് കൊടുക്കുന്നതിന് ഒരു അളവ് ഉണ്ട്.. അത്യാവശ്യം പ്രായമായ കോഴികൾ ആണെങ്കിൽ നിങ്ങൾക്ക് ഒരു ആറുതുള്ളി വീതം കൊടുക്കാം.. ഇനി ഒരു മൂന്നുനാലു മാസം പ്രായമായ കോഴികൾ ആണെങ്കിൽ ഇനി രണ്ടു തുള്ളി മൂന്നു തുള്ളി വരെ കൊടുക്കാം.. ഇത് കൊടുക്കുന്നതിലും കാര്യമുണ്ട് കാരണം നമ്മൾ എല്ലാ മാസവും കൊടുക്കണം എന്നുള്ളതാണ് ഇതിൻറെ പ്രത്യേകത.. ചില ആളുകൾ ഒരു തവണ കൊടുത്താൽ പിന്നീട് കൊടുക്കുകയില്ല..

വിധം കോഴികളുടെ മുട്ട ഉൽപാദനത്തെ വളരെ കാര്യമായി തന്നെ ബാധിക്കും.. ആദ്യം ശ്രദ്ധിക്കേണ്ടത് ഈ വിരയ്ക്കുള്ള മരുന്ന് നിങ്ങൾ എല്ലാ മാസവും കൊടുക്കാൻ ശ്രദ്ധിക്കുക.. അടുത്തത് പ്രധാനപ്പെട്ട ഒരു കാര്യമാണ് സൂര്യപ്രകാശം.. സൂര്യപ്രകാശത്തിന് കീഴിൽ വളരുന്ന കോഴികൾക്ക് മുട്ട ഇടാനുള്ള പ്രവണത വളരെ കൂടുതലായിരിക്കും.. നമുക്കറിയാം മഴക്കാലമായാൽ കോഴികൾ പുറത്തേക്കിറങ്ങി ഇരകൾ പിടിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.. പക്ഷേ നല്ലതുപോലെ വെയിൽ കൊള്ളുന്ന കോഴികൾ ആണെങ്കിൽ അതിനായി ഇരയെ കിട്ടാൻ വളരെ എളുപ്പമായിരിക്കും.. അപ്പോൾ വെയിൽ ഈ കോഴികളുടെ മുട്ട ഉൽപാദനത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്..

ഇനി അടുത്ത ഒന്ന് ഇലകൾ കഴിക്കുക എന്നതാണ്.. കോഴികളെ തുറന്നു വിടുന്ന സമയത്ത് കോഴികൾ പുറത്തു പോയിട്ട് ഇലകൾ കൊത്തി തിന്നാറുണ്ട്.. പക്ഷേ എന്ത് ഇലകൾ കഴിക്കണം എന്നുള്ളത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.. അപ്പോൾ ഒരുപാട് വേസ്റ്റ് ആയിട്ടുള്ള ഇലകൾ കഴിക്കുന്നത് ഒരു കാര്യവുമില്ല.. കോഴികൾക്ക് വളരെ ഇഷ്ടപ്പെട്ടതും പോഷകം നിറഞ്ഞതുമായ മൂന്ന് നാല് ഇലകൾ ഉണ്ട്.. ഈ കാണിക്കുന്ന ഇലകൾ ഒന്നര ഇടവിട്ട് ദിവസങ്ങളിൽ കൊടുക്കാവുന്നതാണ്..