വെറും മൂന്നുദിവസം കൊണ്ട് ആർക്കും തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കിടിലൻ മുന്തിരി വൈൻ.. ഈ വീഡിയോ നിങ്ങൾ കണ്ടു കഴിയുമ്പോൾ തന്നെ ഉറപ്പായിട്ടും നിങ്ങൾ പോയി മുന്തിരിങ്ങ വാങ്ങിച്ച് ഈ മുന്തിരി വൈൻ തയ്യാറാക്കും കാരണം അത്രയ്ക്കും എളുപ്പത്തിലാണ് ഇത് തയ്യാറാക്കുന്നത്.. 21 ദിവസം കൊണ്ട് തയ്യാറാക്കി എടുക്കുന്ന മുന്തിരി വൈൻ അതേ വീര്യത്തിലാണ് നമ്മൾ ഈ മൂന്നു ദിവസം കൊണ്ട് ഇത് തയ്യാറാക്കി എടുക്കുന്നത്.. ഇത് തയ്യാറാക്കി എടുക്കാൻ നമ്മൾ ഒരു കിലോ മുന്തിരിങ്ങ വാങ്ങിയിട്ടുണ്ട്…ഇവിടെ കുരുവുള്ള ചെറിയ മുന്തിരിങ്ങയാണ് എടുത്തിട്ടുള്ളത്.. നിങ്ങൾക്ക് വേണമെങ്കിൽ കുറവ് ഇല്ലാത്ത മുന്തിരിങ്ങ വാങ്ങിക്കാം..
ഇത് എടുത്തതിന് കാരണം വൈനിന് നല്ല നിറം ലഭിക്കാൻ വേണ്ടിയാണ് ചെറിയ മുന്തിരിങ്ങ എടുത്തിരിക്കുന്നത്.. ആദ്യം നമ്മൾ ചെയ്യേണ്ടത് ഇത് വൃത്തിയായി കഴുകിയെടുക്കുക എന്നതാണ്.. ഇത് കഴുകി എടുക്കേണ്ടത് ഇളം ചൂടുവെള്ളത്തിൽ ആണ് കാരണം ഇതിൽ വല്ല കീടനാശിനികളും അടങ്ങിയിട്ടുണ്ട് എന്നുള്ള കാര്യം നമുക്ക് അറിയില്ല..
കഴുകുമ്പോൾ നിങ്ങൾക്ക് വേണമെങ്കിൽ ചൂടുവെള്ളത്തിൽ അല്പം ഉപ്പ് ഇട്ട് കഴുകാം.. ചൂടുവെള്ളത്തിൽ കഴുകിയതിനുശേഷം ഒരു അഞ്ചാറ് പ്രാവശ്യം പച്ച വെള്ളത്തിൽ കൂടി കഴുകിയെടുക്കാം.. ഇനി നമുക്ക് എങ്ങനെയാണ് മുന്തിരി വൈൻ തയ്യാറാക്കേണ്ടത് എന്ന് നോക്കാം.. അതിനായി നമുക്ക് ആവശ്യം വേണ്ടത് പഞ്ചസാരയാണ്.. നിങ്ങൾക്ക് ഇതിലേക്ക് 800 ഗ്രാം മുതൽ ഒരു കിലോ പഞ്ചസാര വരെ ചേർത്തു കൊടുക്കാം.. അതിനുശേഷം നമുക്ക് വേണ്ടത് കറുകപ്പട്ട ആണ്.. അതുകഴിഞ്ഞ് നമുക്ക് വേണ്ടത് 10 ഏലക്ക ആണ്.. അതുപോലെ 6 ഗ്രാമ്പൂ കൂടി ആവശ്യമാണ്.. അതുപോലെ ഒരു തക്കോലം കൂടി ചേർത്തു കൊടുക്കണം..