പണ്ട് പ്രഷർ ഷുഗർ കൊളസ്ട്രോൾ ഹാർട്ട് അറ്റാക്ക്.. അതുപോലെ സ്ട്രോക്ക് തുടങ്ങിയവയെല്ലാം 60 വയസ്സ് കഴിഞ്ഞാ മുതിർന്ന ആളുകളിൽ മാത്രം ആയിരുന്നു കണ്ടിരുന്നത്.. പക്ഷേ ഇന്ന് അത് വളരെ ചെറിയ ചെറുപ്പക്കാരിലും 15 വയസ്സ് മുതൽ ഉള്ള കുട്ടികളിൽ വരെ ഇത് കണ്ടുവരുന്നു.. എന്താണ് ഇതിന് കാരണം.. എന്താണ് ഇതിനുള്ള പ്രതിവിധി.. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഈ രോഗങ്ങളെ എല്ലാം ജീവിതശൈലി രോഗങ്ങൾ എന്ന ഗ്രൂപ്പിൽ ആണ് എടുത്തിരിക്കുന്നത്.. അതായത് ജീവിതശൈലിയിലെ അപാകതകളാണ് ഈ രോഗങ്ങൾക്കെല്ലാം അടിസ്ഥാന കാരണം..
പഴയ ജീവിത ശൈലിയിൽ 70 അതുപോലെ 80 വയസ്സുകൾക്ക് ശേഷം എത്തിയിരുന്ന ജീവിതശൈലി രോഗങ്ങൾ ഇന്ന് കുട്ടികളിലേക്കും അതുപോലെ ചെറുപ്പകാരിലേക്കും എത്തിയിരിക്കുന്നു.. ഈ അകാല വാർത്തക്യത്തിൽ നിന്നും രോഗങ്ങളിൽ നിന്നും സർവ്വോപരി ജീവിതകാലം മുഴുവൻ മരുന്നും ഇഞ്ചക്ഷനും വേണ്ടിവരുന്ന ദുരവസ്ഥയിൽ നിന്നും എങ്ങനെ രക്ഷനേടാൻ ആവും എന്ന് നോക്കാം.. അകാലവും ജീവിതശൈലി രോഗങ്ങളും ആയിട്ടുള്ള ബന്ധം നമ്മൾ സാധാരണ കാണുന്ന രോഗികളുമായിട്ട് താരതമ്യം ചെയ്ത് നോക്കാം..
ആദ്യമായിട്ട് 20 വയസ്സുള്ള ഒരു ആൺകുട്ടിയാണ്.. 184 സെൻറീമീറ്റർ ഉയരവും 94 കിലോ ആണ് ഭാരം.. പക്ഷേ ബോഡി ഏജ് നോക്കുമ്പോൾ വയസ്സ് 20 ഉള്ളെങ്കിലും 43 വയസ്സ് ആണ് തോന്നിക്കുന്നത്.. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് കുറവ് ഫാറ്റ് മാത്രമേ വരാൻ പാടുള്ളൂ..അത് 28.5 കാണിക്കുന്നുണ്ട്.. അതുപോലെ കുറച്ച് കുടവയർ ഉണ്ട്.. ഉയരം ഉള്ളതുകൊണ്ട് ഇത് അധികം തോന്നുന്നില്ല..