ഭക്ഷണം കഴിച്ച ഉടൻ ടോയ്‌ലറ്റിൽ പോകാൻ തോന്നുന്നുണ്ടോ.. എങ്കിൽ അത്തരം ആളുകൾ നിർബന്ധമായും ഈ വീഡിയോ കാണുക ശ്രദ്ധിക്കുക..

ഇന്ന് ഒരുപാട് പേര് അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഭക്ഷണം കഴിച്ചാൽ ഉടൻ ടോയ്‌ലറ്റിൽ പോകാനുള്ള ഒരു തോന്നൽ ഉണ്ടാവുക എന്നത്.. ഇത് വീട്ടിൽ ആണെങ്കിൽ കുഴപ്പമില്ല പക്ഷേ നമ്മൾ പുറത്തു പോകുന്ന സമയത്ത് ഒരു ഹോട്ടലിൽ നിന്നൊക്കെ ഭക്ഷണം കഴിച്ചാൽ.. അതല്ലെങ്കിൽ എവിടേക്കെങ്കിലും പോകാൻ ഒരുങ്ങി നിൽക്കുന്ന സമയത്ത്.. അതുപോലെ ഇൻറർവ്യൂവിന് പോകുന്ന സമയത്ത്.. സ്കൂളിൽ പോകുന്ന സമയത്ത്.. ഇങ്ങനെ ടോയ്‌ലറ്റിൽ പോകാനുള്ള ഒരു ടെൻഡൻസി തോന്നുന്നുണ്ടോ എന്നത്..

ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് എന്താണ് ഇറിറ്റബിൾ ബൗൾ ഡിസീസസ് എന്നതിനെക്കുറിച്ചാണ്.. ഒരുപാട് രോഗികൾ നമ്മുടെ അടുത്ത് വന്ന് പറയാറുണ്ട് ഡോക്ടർ എങ്ങനെ ഇടയ്ക്കിടയ്ക്ക് ടോയ്‌ലറ്റിൽ പോകാനുള്ള ഒരു ടെൻഡൻസി വരുന്നുണ്ട്.. പലർക്കും ഇത് വളരെ നോർമലാണ് എന്നുള്ള ഒരു തെറ്റിദ്ധാരണ കൂടിയുണ്ട്.. ഭക്ഷണം കഴിച്ചാൽ ഉടനെ തന്നെ ടോയ്‌ലറ്റിൽ പോകുക എന്നുള്ളത് അതിന്റെ ഒരു ഭാഗമായി വരുന്ന അല്ലെങ്കിൽ ഭക്ഷണം കഴിച്ചാൽ ഉടനെ ടോയ്‌ലറ്റിൽ പോകണം എന്നുള്ളത് ഒരു നോർമൽ പ്രോസസ് ആണ് എന്നുള്ളത് തെറ്റിദ്ധരിക്കുന്നത് എന്നാൽ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ മറ്റു പല കോംപ്ലിക്കേഷനുകളിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.. നമുക്കറിയാം ഇറിറ്റബിൾ ബൗൾ ഡിസീസ് എന്നു പറയുന്നത് ഒരുപാട് അസുഖങ്ങളുടെ ഒരു കൂട്ടമാണ് ഇത്..

ഇതിന്റെയൊക്കെ പ്രധാന കാരണങ്ങളും ലക്ഷണങ്ങളും എന്തൊക്കെയാണ് എന്ന് നോക്കി കഴിഞ്ഞാൽ പ്രധാന കാരണം എന്ന് പറയുന്നത് മെന്റലി ഉണ്ടാവുന്ന സ്ട്രെസ്സ് കാരണങ്ങൾ തന്നെയാണ്.. എന്തൊക്കെയായിരിക്കും ഈ സ്ട്രസ്സ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ചിലപ്പോൾ വീട്ടുകാര്യങ്ങൾ ആയിട്ടുള്ള പ്രശ്നങ്ങൾ ആയിരിക്കാം.. അല്ലെങ്കിൽ ജോലി കാര്യങ്ങൾ ആയിരിക്കാം അതുമല്ലെങ്കിൽ ഉറക്കം കുറവായിരിക്കാം.. അതുപോലെ സാമ്പത്തികമായ സ്ട്രെസ് ആയിരിക്കാം.. ഇതിന്റെയൊക്കെ ഭാഗമായി വരുന്ന ഒരു മെന്റൽ പ്രഷറാണ് പ്രധാനമായിട്ടും ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്..