ഉപ്പൂറ്റി വേദന വരുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ.. ഇത് നമുക്ക് വീട്ടിൽ നിന്ന് കൊണ്ടുതന്നെ എങ്ങനെ പൂർണമായും പരിഹരിക്കാം..

പലർക്കും യാത്രകൾ പോകാൻ വളരെ ഇഷ്ടമാണ്.. എന്നാൽ പലരും യാത്രകൾ പോകാൻ തയ്യാറാകാത്തതിന്റെ ഒരു പ്രധാന കാരണം എന്നു പറയുന്നത് ദീർഘനേരം യാത്ര ചെയ്തു കഴിഞ്ഞാൽ ഉടനെ കാലിന്റെ ഉപ്പൂറ്റിയിൽ നീരും വേദനയും അനുഭവപ്പെടുന്നതുകൊണ്ടാണ്.. അപ്പോൾ ഇത്തരത്തിൽ കാലിൽ നീരും വേദനയും വരുത്തുന്ന പ്ലാൻ്റാർ ഫേഷ്യലൈറ്റിസ് എന്ന് പറയുന്ന രോഗത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്നത്.. ഇതെങ്ങനെ നമുക്ക് വീട്ടിലിരുന്നു കൊണ്ട് പരിഹരിക്കാൻ കഴിയും എന്ന് നമുക്ക് നോക്കാം.. പലരും ക്ലിനിക്കിൽ വന്നു പറയുന്ന ഒരു പ്രശ്നമാണ് ഡോക്ടറെ കാലത്തെ എണീറ്റിട്ട് ഫ്ലോറിൽ കാലു കുത്തുമ്പോൾ തന്നെ വളരെ അസഹ്യമായ വേദനയാണ്..

അത് കഴിഞ്ഞ് കുറച്ചു നടന്നു കഴിഞ്ഞാൽ ആശ്വാസം ലഭിക്കാറുണ്ട്.. എന്നാൽ ചിലർ ആവട്ടെ ഞൊണ്ടിയ പോലെ നടക്കാറുണ്ട്.. അപ്പോൾ ഇത്തരത്തിൽ വേദനകൾ ഉണ്ടാകുന്നതിന് കാരണമെന്താണ്.. അതൊന്നും നമുക്ക് പരിശോധിക്കാം.. ഒന്നാമത്തെ കാരണം എന്ന് പറയുന്നത് ഉപ്പൂറ്റിയുടെ ഭാഗത്ത് കൂടുതലായി സ്ട്രസ്സ് കൊടുക്കുന്നത് കൊണ്ടാണ്.. അതായത് കൂടുതൽ നേരം നിൽക്കുകയോ അതുപോലെ ഇരിക്കുകയോ.. നടക്കുകയോ ഒക്കെ ചെയ്യുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്..

രണ്ടാമതായിട്ട് ആ ഭാഗങ്ങളിൽ ചതവ് അതുപോലെ പരിക്കുകൾ പറ്റുകയാണെങ്കിൽ ബുദ്ധിമുട്ടുകൾ കാണാവുന്നതാണ്.. മൂന്നാമത്തെ കാരണം എന്ന് പറയുന്നത് ആ ഭാഗങ്ങളിൽ കൂടെ പോകുന്ന നാഡികൾക്ക് അല്ലെങ്കിൽ ടെൻന്റോണുകൾക്ക് എല്ലുകൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുമ്പോഴാണ്.. നാലാമത്തെ കാരണമെന്ന് പറയുന്നത് നിങ്ങൾക്ക് പാകമാവാത്ത ചെരുപ്പുകളാണ് നിങ്ങൾ ധരിക്കുന്നത് എങ്കിൽ ഇത്തരം പ്രശ്നങ്ങൾ കാണാവുന്നതാണ്.. അഞ്ചാമത്തെ കാരണമെന്ന് പറയുന്നത് യൂറിക്കാസിഡിന്റെ അളവ് കൂടിക്കഴിഞ്ഞാൽ ഇവ വന്ന് അടിഞ്ഞു കൂടാനുള്ള ചാൻസ് കൂടുതലാണ്..