ഉറക്കം ബലപ്പെടുമ്പോൾ വരുന്ന അസുഖമാണ് ഒബ്സ്ട്രാക്റ്റീവ് സ്ലീപ് അപ്നിയ.. ഈ അസുഖത്തിന്റെ രോഗലക്ഷണങ്ങൾ എന്ന് പറയുന്നത് കൂർക്കം വലിയാണ്.. കൂർക്കം വലി പലരും ഗാഢമായ ഉറക്കത്തിൻറെ ലക്ഷണമായാണ് കാണുന്നത്.. എന്നാൽ അങ്ങനെയല്ല അത് പലപ്പോഴും ഒബ്സ്ട്രിക്റ്റീവ് സ്ലീപ് അപ്നിയയുടെ ഒരു ലക്ഷണം ആവാം.. അങ്ങനെ കൂർക്കം വലിക്കുന്ന ആളുകൾക്ക് ഉറക്കം നഷ്ടപ്പെടുകയും അങ്ങനെ പലതവണ ശ്വാസതടസം പോലും ഉണ്ടാവുകയും കാണാറുണ്ട്.. അങ്ങനെയാണ് ഇത്തരം അസുഖം ഉണ്ടാകുന്നത്.. അതുകാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നു പറയുന്നത് ടിവി കാണുമ്പോൾ വെറുതെ ഉറക്കം വരിക.. അതുപോലെ വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ഉറക്കം വരിക..
അതുപോലെ എന്തെങ്കിലും കാര്യങ്ങൾ ചെയ്യുമ്പോൾ കോൺസെൻട്രേഷൻ അല്ലെങ്കിൽ മനസ്സാന്നിധ്യം ഇല്ലാതിരിക്കുക.. ഇത്തരം പല ലക്ഷണങ്ങളും ഇതിൽ കണ്ടുവരുന്നു.. പകൽ സമയത്തുള്ള ഉറക്കമാണ് അതിൽ പ്രധാനപ്പെട്ട കാര്യം.. അങ്ങനെയുള്ള രോഗലക്ഷണങ്ങൾ അതായത് കൂർക്കം വലി പകൽ ഉറക്കം.. അല്ലെങ്കിൽ മനസ്സാന്നിധ്യ കുറവ്.. പഠിക്കാൻ കഴിയാതെ ഇരിക്കുക ഇങ്ങനെയുള്ള പല ലക്ഷണങ്ങളും ഉള്ള ആളുകൾ ഇതിനുവേണ്ടി നമുക്ക് സ്ക്രീനിംഗ് വേണമെങ്കിൽ ചെയ്യാവുന്നതാണ്.. അതിനുവേണ്ടി നമുക്ക് പോളിസ്നനോഗ്രഫി അവൈലബിൾ ആണ്..