സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകളിൽ ഏറ്റവും സാധാരണയായി ഇന്ന് കാണപ്പെടുന്നത് ബ്രസ്റ്റ് കാൻസർ തന്നെയാണ്.. അപ്പോൾ ബ്രെസ്റ്റ് കാൻസറിന്റെ യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കുമ്പോൾ തന്നെ പ്രായോഗികമായി അതിനെ എങ്ങനെ സമീപിക്കണം അല്ലെങ്കിൽ പ്രതിരോധ മാർഗങ്ങൾ വല്ലതും നിലവിൽ ഉണ്ടോ.. അല്ലെങ്കിൽ ക്യാൻസറിന്റെ അപകട സാധ്യതകൾ നമുക്ക് കുറയ്ക്കാൻ കഴിയുമോ.. എന്നതിനെ കുറിച്ചാണ് ഈ വീഡിയോ.. ക്യാൻസറിന് കാരണം ആകുന്ന ചില കാര്യങ്ങൾ ഇപ്പോൾ ഉദാഹരണത്തിന് നമ്മുടെ ഒരു പ്രായം..
അല്ലെങ്കിൽ ജനിതകമായ മാറ്റങ്ങൾ.. ഇതൊന്നും നമ്മുടെ പരിധിയിലോ അല്ലെങ്കിൽ നിയന്ത്രണത്തിലോ വരുന്ന കാര്യങ്ങളെല്ല.. എന്നാൽ മറ്റു ചില കാര്യങ്ങൾ തീർച്ചയായിട്ടും നമുക്ക് പ്രതിരോധിക്കാനും അതുവഴി കാൻസർ വരാനുള്ള സാധ്യതകൾ കുറയ്ക്കാനും കഴിയും.. അമിതവണ്ണം അതുപോലെ സ്ത്രീ ഹോർമോണുകൾ ഈസ്ട്രജൻ പ്രൊജസ്ട്രോൾ കൂടിയ അളവിൽ ദീർഘനാൾ കഴിക്കുന്നത്..
ആദ്യത്തെ ഒരു പ്രസവവും അല്ലെങ്കിൽ ഗർഭധാരണവും ഒക്കെ വളരെ വൈകി സംഭവിക്കുന്നത് അതായത് 30 വയസ്സിനുശേഷം ബ്രസ്റ്റ് ഫീഡിങ് ഇല്ലാതെ ആവുക.. മദ്യപാനം തുടങ്ങിയവ എല്ലാം തന്നെ ബ്രസ്റ്റ് ക്യാൻസറിന് കാരണമാകുന്നുണ്ട് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.. ഇതിലെ ഒന്ന് രണ്ട് കാര്യങ്ങൾ ഉണ്ടെന്നുവെച്ച് ബ്രസ്റ്റ് കാൻസർ വരുന്നു എന്നല്ല.. മറിച്ച് വിവിധ ഘടകങ്ങൾ ഒരുമിച്ചു വരുമ്പോൾ അല്ലെങ്കിൽ ജനിതകമായ കാര്യങ്ങൾ കാരണങ്ങൾ ശക്തമായി നിലനിൽക്കുന്ന ഒരാളിൽ ഇത്തരം കാര്യങ്ങൾ കൂടി വരുമ്പോൾ ബ്രെസ്റ്റ് കാൻസർ വരാനുള്ള സാധ്യത കൂടുമെന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്..