കഴിഞ്ഞ തവണ എന്നെ ഒരു അധ്യാപകൻ വിളിച്ചിട്ടുണ്ടായിരുന്നു.. ഒരു കുട്ടിയുടെ കാര്യം സംസാരിക്കാൻ വേണ്ടിയാണ് വിളിച്ചത്.. അദ്ദേഹം എന്നോട് ചോദിച്ചത് ഈ തലവേദന ഉണ്ടാകുന്നതിനു മുൻപ് അതായത് മൈഗ്രേൻ ഉണ്ടാകുന്നതിനു മുൻപ് ഇത് ഉണ്ടാക്കാൻ പോകുകയാണ് എന്ന് അറിയാൻ കഴിയുമോ.. എൻറെ ഒരു വിദ്യാർത്ഥി പറഞ്ഞു സാർ എനിക്ക് മൈഗ്രേൻ വരികയാണ്.. ഇത് ഇന്ന് എന്നെ കുറെ കഷ്ടപ്പെടുത്തും നാളെ അല്ലെങ്കിൽ മറ്റന്നാൾ കഴിഞ്ഞിട്ട് ഇത് ശരിയാവുള്ളൂ.. അടുത്ത മൈഗ്രേൻ എനിക്ക് വരാൻ പോകുന്നുണ്ട് എന്ന് മുൻപ് മുൻകൂട്ടി തന്നെ അവൻ എന്നോട് പറഞ്ഞു.. ഇത് ഒരു മടിയുടെ ലക്ഷണമാണോ.. അല്ലെങ്കിൽ പരീക്ഷ പേടി വല്ലതുമാണോ..
ഇങ്ങനെ ഒരു രോഗം വരുന്നതിനു മുൻപ് അത് വരുന്നുണ്ട് എന്നും മുൻകൂട്ടി അറിയാൻ കഴിയുമോ എന്നുള്ള ചോദ്യവും ആയിട്ടാണ് എൻറെ അധ്യാപകൻ എന്നെ വിളിച്ചത്.. അതിനുള്ള ഉത്തരം നിങ്ങളുമായി പങ്കുവയ്ക്കണമെന്നും.. മൈഗ്രേൻ അതുപോലെ ചെന്നിക്കുത്ത് എന്ന രോഗവുമായി നഷ്ടപ്പെടുന്ന ആളുകൾ എത്രത്തോളം പ്രയാസം അനുഭവിക്കുന്നുണ്ട് എന്ന് നിങ്ങൾ മനസ്സിലാക്കണം എന്നും.. ഈ മൈഗ്രേൻ കാരണം കഷ്ടപ്പെടുന്ന ആളുകൾക്ക് വ്യായാമത്തിലൂടെ ഭക്ഷണക്രമത്തിലൂടെ..
യിലൂടെ ജീവിതശൈലിയിലൂടെ.. എന്തെല്ലാം ഒറ്റമൂലികളിലൂടെ എന്തെല്ലാം ചികിത്സകൾ ഉണ്ട് എന്ന് പറഞ്ഞ് കൊടുക്കണമെന്ന് ആഗ്രഹിച്ചുകൊണ്ടാണ് വീഡിയോ ചെയ്യുന്നത്.. നമ്മൾ പലതരത്തിലുള്ള തലവേദനകൾ കണ്ടിട്ടുണ്ടാവും.. പലരും തലവേദനകൾ അനുഭവിച്ചിട്ടുണ്ടാവും എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു തലവേദന ഉണ്ട് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത്.. ഈ തലവേദനയുടെ പ്രത്യേകത എന്താണെന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു ഭാഗത്ത് മാത്രമായിരിക്കും വരിക.. ആ ഭാഗത്ത് അത് കഠിനമായ വേദന ആയിരിക്കും..