മൈഗ്രേൻ തലവേദന സ്ട്രോക്കിന് കാരണമാകുമോ.. ഇത് കൂടുതൽ അപകടകരമാവുന്നത് എപ്പോൾ.. ഇതിൻറെ പ്രധാന ലക്ഷണങ്ങളും പരിഹാരമാർഗങ്ങളും എന്തെല്ലാമാണ്..

മൈഗ്രേൻ അഥവാ ചെന്നികുത്ത് എന്ന് പറയുന്ന തലവേദന വളരും സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു അസുഖമാണ്.. ലോക ജനസംഖ്യയില് ഏതാണ്ട് 20 ശതമാനത്തോളം ആളുകൾക്ക് മൈഗ്രേൻ എന്ന അസുഖം ഉണ്ട്.. എന്നാൽ മൈഗ്രേൻ സ്ട്രോക്കിന് കാരണമാകാമോ.. അതല്ലെങ്കിൽ മൈഗ്രേൻ സ്ട്രോക്കിന്റെ ലക്ഷണങ്ങളുമായി കാണപ്പെടാമോ എന്ന പലപ്പോഴും ആളുകൾ ചോദിക്കാറുണ്ട്.. എന്താണ് മൈഗ്രൈൻ.. മൈഗ്രേൻ എന്ന് പറഞ്ഞാൽ നമ്മുടെ തലയോട്ടിയിൽ നാടികളുടെ ഒരുതരം അലർജിയാണ്..

ഉദാഹരണമായി രണ്ടുപേർ തമ്മിൽ നടന്നു പോകുമ്പോൾ പെട്ടെന്ന് ഒരു പൊടി വന്നാൽ അതായത് കാറും ബസ്സും ഒക്കെ പോകുമ്പോൾ ഉണ്ടാകുന്ന വാഹനപുക.. അതിൽ ഒരു വ്യക്തി പ്രത്യേകിച്ചും വളഞ്ഞ് ചുമച്ച് ശ്വാസംമുട്ടൽ എന്ന സ്ഥിതിയിൽ ആകുന്നു.. ഈ പുകച്ചിൽ ഒരു വ്യക്തിക്ക് നല്ലോണം ബുദ്ധിമുട്ടുണ്ടാവും എന്നാൽ ചിലർ ബാധിക്കാതെ തന്നെ പോകുന്നു.. നമ്മുടെ ജീവിതത്തിലെ പല കാരണങ്ങൾക്കും അസ്വസ്ഥതകൾക്കും ഉണ്ടാകുന്ന തലയോട്ടിയിലെ നാഡീകളിൽ ഉണ്ടാവുന്ന അലർജിയാണ് സത്യം പറഞ്ഞാൽ മൈഗ്രേൻ.

ഈ മൈഗ്രേൻ പല രീതിയിൽ കാണപ്പെടാറുണ്ട്.. സാധാരണ കാണപ്പെടുന്ന മൈഗ്രേൻ ആണ് കോമൺ മൈഗ്രേൻ.. അതായത് തലയിൽ ഉണ്ടാകുന്ന ചെന്നിക്കുത്ത്.. വെയിൽ കൊള്ളുകയോ അല്ലെങ്കിൽ വിശപ്പ് സഹിക്കുകയോ ചെയ്യുമ്പോൾ ഉറക്കം ഒഴിക്കുകയോ മറ്റും ചെയ്താൽ തലയുടെ ഒരു ഭാഗത്ത് വേദന കൂടിക്കൂടി വന്ന് ഒരു ഇഞ്ചക്ഷൻ എടുത്താൽ അത് മാറുകയും.. മറ്റു ചില ആളുകൾക്ക് ശർദ്ദി ഉണ്ടാവുകയും ചെയ്യുന്നു.. പിന്നീട് ഇത് കിടന്നുറങ്ങുമ്പോൾ ശരിയാവുന്നു.. ഇതാണ് സാധാരണ രീതിയിലുള്ള മൈഗ്രേൻ..

Leave a Reply

Your email address will not be published. Required fields are marked *