പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എന്താണ് എന്നുള്ളത് പലർക്കും വ്യക്തമായിട്ട് ഇന്നും അറിയാത്ത ഒരു കാര്യമാണ്.. അതുകൊണ്ടുതന്നെ ഒരു പ്രമേഹ രോഗിക്ക് പാലിക്കാൻ കഴിയുന്ന പ്രായോഗികരമായ ഒരു ഭക്ഷണക്രമം ആണ് ഇന്ന് നമ്മൾ നിർദ്ദേശിക്കുന്നത്.. അത് രാവിലെ മുതൽ വൈകിട്ട് വരെയുള്ള ഭക്ഷണങ്ങളുടെ വിവരം വിശദമായി പറയാം.. രാവിലെ തന്നെ ചായ അല്ലെങ്കിൽ കാപ്പി.. അതിൽ പാൽ ചേർക്കുമ്പോൾ പരമാവധി രണ്ട് ഔൺസിൽ കൂടുതൽ ആവാതിരിക്കാൻ ശ്രദ്ധിക്കുക..
കാരണം പാൽ എന്ന് പറയുന്നത് പലപ്പോഴും എഫക്റ്റീവ് ആയിട്ട് ഡൈജസ്റ്റ് ചെയ്യാൻ കഴിയാതെ വന്നേക്കാം എന്നാൽ നമുക്ക് പൂർണ്ണമായും ഒഴിവാക്കിയാൽ ചിലപ്പോൾ കാൽസ്യം ഡെഫിഷ്യൻസി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാം.. പാൽ ശരിക്കും ഡൈജസ്റ്റ് ചെയ്യാൻ വേണ്ടി കുഞ്ഞുങ്ങൾക്ക് മാത്രമേ അതിനുവേണ്ടി എൻസൈംസ് ഉണ്ടാവുന്നുള്ളൂ എന്നുള്ളത് കൊണ്ട് തന്നെ രണ്ട് ഓൺസിൽ ഒതുക്കി നിർത്താൻ എന്നുള്ള കാര്യമാണ് പ്രത്യേകം പറയാനുള്ളത്..
അതുപോലെ രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് രാവിലെ എട്ടു മുതൽ 9 മണി വരെ സമയത്ത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്.. ഫാസ്റ്റിംഗ് ബ്രേക്ക് ചെയ്യുന്ന ഒരു കാര്യം ആയതുകൊണ്ട് നമ്മുടെ ബ്രേക്ക്ഫാസ്റ്റ് നല്ല രീതിയിൽ തന്നെ കഴിക്കാം എന്നുള്ളതാണ് പ്രത്യേകമായി കുട്ടികളോട് പറയാനുള്ളത്.. അതുപോലെ ബ്രേക്ഫാസ്റ്റ് എന്തൊക്കെ ഉൾപ്പെടുത്താൻ നമ്മുടെ കാർബോഹൈഡ്രേറ്റ് ആണെങ്കിലും ഒരു പ്ലേറ്റിന്റെ കാൽഭാഗത്തേക്ക് ഒതുക്കി നിർത്തുന്നതാണ് ഏറ്റവും നല്ലത്..