ഇന്ന് സംസാരിക്കാൻ പോകുന്നത് നമ്മുടെ സമൂഹത്തിൽ വളരെ കോമൺ ആയിട്ടുള്ള ഒരു പ്രശ്നമാണ് സന്ധിവാതം എന്ന് പറയുന്നത്.. അപ്പോൾ എന്താണ് സന്ധിവാതം.. അതിനെക്കുറിച്ചുള്ള ഒരു അവബോധം ആൾക്കാരിൽ ഉണ്ടാക്കുക എന്നതാണ് ഇന്ന് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.. സന്ധിവാതം എന്ന് പറയുമ്പോൾ നമ്മുടെ സമൂഹത്തിൽ കൂടുതലായി 20 മുതൽ 25 ശതമാനം വരെ ആളുകളിൽ കൂടുതലായും പ്രായമായ ആളുകളിൽ കാണുന്ന വളരെ സാധാരണമായ ഒരു പ്രശ്നമാണിത്..
സന്ധിവാതം എന്ന് പറയുമ്പോൾ സന്ധികളിൽ നീർക്കെട്ട് അല്ലെങ്കിൽ തേയ്മാനം വരുന്ന അസുഖത്തെയാണ് നമ്മൾ സന്ധിവാതം എന്ന് പറയുന്നത്.. ഇതിന് തരംതിരിക്കുകയാണെങ്കിൽ സന്ധിവാതം പ്രധാനമായിട്ടും രണ്ടുതരം ആയിട്ടാണ് നമ്മൾ തരംതിരിക്കുക.. ഒന്നാമത്തെ ഡി ജനറേറ്റീവ് ആർത്രൈറ്റിസ്.. രണ്ടാമത്തേത് ഇൻഫ്ളമേറ്ററി ആർത്രൈറ്റിസ്..
ഡി ജനറേറ്റീവ് ആർതറൈറ്റിസ് എന്ന് പറഞ്ഞാൽ സന്ധികളിൽ തേയ്മാനം വരുന്ന അതായത് പ്രായാധിക്ക്യം കൂടുമ്പോൾ സന്ധികളിൽ ഉണ്ടാവുന്ന തേയ്മാനം കൊണ്ടുണ്ടാകുന്ന വാദത്തെയാണ് ഇങ്ങനെ പറയുന്നത്.. ഒരു 40 അല്ലെങ്കിൽ 50 വയസ്സ് കഴിയുമ്പോൾ മുതൽ ഇതിൻറെ ആരംഭം തുടങ്ങും.. ഇത് പ്രധാനമായും ബാധിക്കുന്ന സന്ധികൾ എന്ന് പറഞ്ഞാൽ നമ്മുടെ കാലിന്റെ മുട്ട് ആണ് ഏറ്റവും കൂടുതലായി കാണുന്ന ഭാഗം.. അതല്ലാതെ കഴുത്തുകൾക്കും നടുവിനും വരാറുണ്ട്..