ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന വിഷയം ഡിസ്ക് അസുഖത്തിന്റെ ഏറ്റവും നൂതനമായ ചികിത്സാ രീതികളെ കുറിച്ചാണ്.. ഡിസ്ക് സംബന്ധമായ അസുഖങ്ങൾ എന്ന് പറഞ്ഞാൽ നമുക്കറിയാം അതായത് നൂറിൽ ശതമാനത്തിൽ 5% പേർക്ക് എങ്കിലും ഡിസ്ക് അസുഖങ്ങൾ ഉണ്ടാകുന്ന ഒരു കാലഘട്ടമാണ്.. നമ്മുടെ ജീവിതരീതികൾ കൊണ്ടും പല കാരണങ്ങൾ കൊണ്ടും ഡിസ്ക് സംബന്ധമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പലരും ഉണ്ട്.. അപ്പോൾ ഏറ്റവും നൂതനമായ ഓപ്പറേഷന്റെ കാഠിന്യം കുറച്ചുകൊണ്ടുള്ള ഒരു ചികിത്സാരീതിയാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.. അതായത് പി ഇ എൽ ഡി എന്ന് പറയുന്ന ഒരു പുതിയ ന്യൂതന ചികിത്സ..
ഇത് ഇന്ത്യയിൽ വരാൻ തുടങ്ങിയിട്ട് അധികം ആയിട്ടില്ല.. എന്നാൽ വിദേശരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ചെയ്തുവരുന്ന സർജറിയാണ് ഇപ്പോഴുള്ളത്.. ഇതിൻറെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഡിസ്ക് കണ്ടുപിടിച്ചു കഴിഞ്ഞാൽ അത് ഡിസ്ക്കിന്റെ തള്ളൽ കൊണ്ട് ഉണ്ടാകുന്ന നടുവേദന ആണെങ്കിൽ നമുക്ക് ചെയ്യാവുന്ന പല ചികിത്സാരീതികളും ഉണ്ട് ഒന്നാമത് റസ്റ്റ് എടുത്താൽ മാറാം..
മറ്റ് പാരമ്പര്യ ചികിത്സാ രീതികൾ കൊണ്ട് മാറ്റിയെടുക്കാൻ.. അതുപോലെ മരുന്നുകൾ കൊണ്ട് മാറ്റിയെടുക്കാൻ പക്ഷേ ഇതുകൊണ്ടൊന്നും മാറാത്ത ഒരു അവസ്ഥ വരികയാണെങ്കിൽ അടുത്ത സ്റ്റേജ് എന്ന് പറയുന്നത് സർജറിയെ പറ്റിയാണ്.. അപ്പോൾ ഓപ്പറേഷൻ തന്നെ രണ്ട് വിധം ഉണ്ട്.. ഒന്നാമത്തെ ക്ലാസിക്കൽ ടൈപ്പ് സർജറി എന്ന് പറയും.. തുറന്നു കൊണ്ടുള്ള ഓപ്പറേഷൻ.. ശരീരത്തിൽ മുറിവിന്റെ അളവ് ഏറ്റവും ചുരുങ്ങിയ രീതിയിൽ ചെയ്തുകൊണ്ട് ചെയ്യാവുന്ന ഓപ്പറേഷനാണ് ഈ പി ഇ എൽഡി എന്ന് പറയുന്നത്..