ഇന്ന് സംസാരിക്കാൻ പോകുന്നത് ലിവർ ഡിസീസിനെ പറ്റിയും.. അത് വരാനുള്ള ചില കാരണങ്ങളെക്കുറിച്ചും..അത് വന്നാൽ ഉണ്ടാകുന്ന ചില ലക്ഷണങ്ങളെക്കുറിച്ചും.. ഇതിനുള്ള പ്രധാന ചികിത്സകൾ എന്തെല്ലാമാണ്.. ലിവർ ഡിസീസസ് വരാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ നമുക്ക് എടുക്കാം എന്നതിനെക്കുറിച്ച് എല്ലാമാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.. നമ്മുടെ ആളുകൾക്കിടയിൽ ഈ കഴിഞ്ഞ കാലഘട്ടങ്ങളിൽ കൂടുതലായി കണ്ടുവരുന്ന ഒരു അസുഖമാണ് ലിവർ സംബന്ധമായ രോഗങ്ങൾ.. ലിവർ രോഗത്തിൻറെ പ്രധാന പ്രശ്നം എന്താണെന്ന് വെച്ചാൽ ഇത് അവസാനം ഘട്ടത്തിലാണ് ഈ രോഗം തിരിച്ചറിയുന്നത്..
അതുകൊണ്ടുതന്നെ ഇതിൻറെ മുൻകരുതലുകളെ കുറിച്ച് ആദ്യം പറയുന്നത് നല്ലതായിരിക്കും.. എന്തുകൊണ്ടാണ് ലിവർ ഡിസീസസ് കൂടുതൽ കണ്ടുവരുന്നത്.. കൂടുതലായും ഫാറ്റി ലിവർ പ്രശ്നങ്ങളാണ് കണ്ടുവരുന്നത്.. അത് കൂടുതലും നമ്മുടെ ജീവിതശൈലിയുടെയും ഡയറ്റ് പ്രശ്നത്തിന്റെയും കാരണങ്ങൾ കൊണ്ടാണ് വരുന്നത്.. നമ്മുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട എക്സസൈസ് ഇല്ലായ്മ.. ഫാസ്റ്റ് ഫുഡുകളോടുള്ള താല്പര്യം.. ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികൾ ഇതെല്ലാം കൊണ്ടാണ് ലിവർ ഡിസീസസ് കൂടുതൽ വരാൻ കാരണം ആകുന്നത്.. കൂടുതലും നമ്മുടെ ജീവിതശൈലിയിൽ എക്സസൈസ് ഒരു ഭാഗമാക്കിയാൽ അമിതമായി വണ്ണം വയ്ക്കാനുള്ള കാരണങ്ങൾ നമ്മൾ കൂടുതൽ ശ്രദ്ധിക്കണം..
അതുപോലെതന്നെ ഭക്ഷണരീതികളിൽ ആരോഗ്യകരമായി ശ്രദ്ധിച്ച് നിയന്ത്രണത്തോടെ മുന്നോട്ട് കൊണ്ടുപോണം..ഇത്രയെല്ലാം ശ്രദ്ധിച്ചാൽ നമ്മുടെ ലിവർ ആരോഗ്യകരമായി സംരക്ഷിക്കാൻ നമുക്ക് കൂടുതൽ സാധിക്കും.. ലിവർ ഡിസീസസ് വരാനുള്ള പ്രധാന കാരണങ്ങൾ എന്തെല്ലാമാണ്.. ഏതൊക്കെ ടൈപ്പ് ലിവർ ഡിസീസസ് ആണ് ഉള്ളത് എന്ന് മനസ്സിലാക്കുന്നത് വളരെ നന്നായിരിക്കും.. ഒരു 30% ആളുകൾക്ക് ആൽക്കഹോൾ അതായത് മദ്യപാനം കൊണ്ടുള്ള ലിവർ ഡിസീസസ് ആണ് വരുന്നത്.. മദ്യപിക്കുമ്പോൾ അത് എങ്ങനെയാണ് ലിവറിനെ ബാധിക്കുന്നത് എന്നും അമിത മദ്യപാനം കൊണ്ട് കൂടുതൽ അവസ്ഥ മോശമാകും എന്നൊക്കെ അറിഞ്ഞിരിക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ്..