അലർജി ഒരു പാരമ്പര്യ രോഗമാണോ.. അലർജി ഉണ്ടാക്കുന്നതിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്.. അലർജി പ്രശ്നങ്ങൾ ഇനി പൂർണമായും പരിഹരിക്കാം..

പലരും വാട്സാപ്പിലൂടെയും ഫോണിലൂടെയും നിരന്തരമായി ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യത്തിനുള്ള മറുപടിയാണ് ഇന്ന് നിങ്ങളുടെ മുന്നിലൂടെ അവതരിപ്പിക്കുന്നത്.. ഡോക്ടറെ തുമ്മി തുമ്മി മടുത്തു.. രാവിലെ മുതൽ ടവ്വൽ പിടിച്ച് നടക്കാറാണ്.. ഒരു മണം കേൾക്കുമ്പോഴേക്കും.. അല്ലെങ്കിൽ ഒരു പൊടി ശ്വസിക്കുമ്പോൾ തന്നെ തുമ്മി മൂക്കൊലിച്ച് മൂക്ക് അടഞ്ഞ പ്രയാസപ്പെടുകയാണ്.. അലർജി എന്ന ഈ പ്രശ്നത്തിന് ഹോമിയോപ്പതിയിൽ വല്ല മരുന്നുണ്ടോ.. സ്ഥിരമായി ഈ ചോദ്യം കേട്ടപ്പോഴാണ് ഇത്തരത്തിലുള്ള ഒരു വീഡിയോ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കണമെന്ന് തോന്നിയത്.. സ്ഥിരമായി ഉണ്ടാകുന്ന ജലദോഷം..

മൂക്കൊലിപ്പ് അതുപോലെ തുമ്മൽ.. മൂക്ക് ചൊറിച്ചിൽ അതുപോലെ തൊണ്ട ചൊറിച്ചിൽ.. മണമില്ലായ്മ.. കണ്ണിൽ നിന്ന് എപ്പോഴും വെള്ളം വരിക.. കണ്ണ് ചൊറിയുക.. കണ്ണിൽ നിറമാറ്റം ഉണ്ടാവുക.. ചെറിയ പൊടി തട്ടുമ്പോഴേക്കും തുമ്മൽ വരിക.. മൂക്കൊലിക്കുക.. മൂക്കടയുക ഇത്തരം രോഗങ്ങളുടെ ഒരു കൂട്ടമാണ് അലർജി ക്രൈ നൈറ്റിസിൽ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്..

വിട്ടുമാറാത്ത തുമ്മൽ അല്ലെങ്കിൽ തുമ്മൽ അലർജി എന്നെല്ലാം നമ്മൾ ഇതിനെ പേരിട്ട് വിളിക്കാറുണ്ട്.. ഒന്നോ രണ്ടോ ദിവസം ഈ ലക്ഷണങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഇതിനെ നമുക്ക് സാധാരണ ജലദോഷം ആയിട്ട് കരുതാം.. പക്ഷേ സ്ഥിരമായി ഇതാണ് അവസ്ഥ എങ്കിൽ ഫാനിന്റെ കാറ്റ് തട്ടുമ്പോൾ തന്നെ.. അല്ലെങ്കിൽ എസിയിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ.. ഒരു പെർഫ്യൂം മണം വിശ്വസിക്കുമ്പോൾ.. ഇതെല്ലാം ആണ് അവസ്ഥയെങ്കിൽ അതിനെ നമ്മൾ രോഗമായി പരിഗണിക്കേണ്ടതാണ്.. അലർജി രോഗങ്ങൾ പ്രധാനമായും കണ്ടുവരുന്നത് ചെറിയ രീതിയിൽ പാരമ്പര്യം ഉള്ള ആളുകളിലാണ് എന്നുള്ളത് വസ്തുത ആണ്..

Leave a Reply

Your email address will not be published. Required fields are marked *