ഇന്ന് നിങ്ങളുമായി സംസാരിക്കാൻ പോകുന്നത് ഫിസ്റ്റുല എന്ന അസുഖത്തെക്കുറിച്ചാണ്.. നമ്മൾ മുൻപേ എന്താണ് ഫിസ്റ്റുല.. എന്താണ് ഫിഷർ.. എന്താണ് പൈൽസ് എന്നുള്ളത് തരംതിരിച്ച് മുൻപ് പറഞ്ഞിട്ടുണ്ടായിരുന്നു.. ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് ഫിസ്റ്റുല എന്ന അസുഖത്തെ കുറിച്ചാണ്.. ഫിസ്റ്റുല എന്നുള്ളത് നമ്മുടെ മലദ്വാരത്തിന്റെ തൊട്ടു മാറിയിട്ടോ അല്ലെങ്കിൽ അതിൻറെ ചുറ്റുവട്ടത്ത് ആയിട്ട് ചെറിയ കുരു രൂപപ്പെടുന്ന ഒരു അവസ്ഥയെയാണ് നമ്മൾ പൊതുവേ ഫിസ്റ്റുല എന്ന് പറയുന്നത്..
സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞാൽ അങ്ങനെയാണ്.. എന്നാൽ ഈ കുരു രൂപപ്പെട്ട അതിൽ ചെറിയ പഴുപ്പ് കൂടി വന്നാൽ അത് ഒരു കനാൽ ആയിട്ട് മലാശയത്തിൽ ഒരു കണക്ഷൻ വരുന്നതിനെയാണ് ശരിക്കും നമ്മൾ ഫിസ്റ്റുല എന്ന് പറയുന്നത്.. ഇത് ഒരു രണ്ടു മൂന്നു തരത്തിൽ നമുക്കത് തരം തിരിക്കാം.. ആദ്യത്തേത് സിമ്പിൾ ഫിസ്റ്റുല എന്നുള്ളതും.. കോമ്പൗണ്ട് ഫിസ്റ്റുല എന്നുള്ളത് ആണ്..
നമ്മുടെ മലദ്വാരത്തിൽ നിന്ന് ഒരു കനാൽ ഇതുപോലെ സിംഗിൾ ആയിട്ടാണ് അത് രൂപപ്പെടുന്നത് എങ്കിൽ അതിനെ സിമ്പിൾ ഫിസ്റ്റുല എന്നും ഒരു കനാൽ മാത്രം രൂപപ്പെട്ട് അവിടെ പഴുപ്പും കാര്യങ്ങളും ഉണ്ടാകുന്നതിനെ ആണ് നമ്മൾ സിമ്പിൾ ഫിസ്റ്റുല എന്ന് പറയുന്നത്.. എന്നാൽ കോമ്പൗണ്ട് ഫിസ്റ്റുല എന്ന് പറയുന്ന സമയത്ത് മലദ്വാരത്തിന് ചുറ്റും ഒന്നോ രണ്ടോ അല്ലെങ്കിൽ രണ്ടോ അതിലധികമോ പഴുപ്പുകൾ രൂപപ്പെട്ട അവിടെ ഒരു അബ്സസ് ഫോർമേഷൻ വരുന്നതിനെയാണ് നമ്മൾ കോമ്പൗണ്ട് ഫിസ്റ്റുല എന്ന് പറയുന്നത്.. ഇതിലേക്ക് കണക്ഷൻ വരുന്ന സമയത്ത് 2 കണക്ഷൻ അല്ലെങ്കിൽ രണ്ടോ മൂന്നോ കണക്ഷനുകൾ ആയിട്ടാണ് നമ്മുടെ മലദ്വാരത്തിൽ വൻകുടലിന്റെ ഭാഗത്തുനിന്നും ഇത് ഫോം ചെയ്യപ്പെടുന്നത്..